Malayalam
മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ? പ്രേക്ഷകരുടെ സംശയത്തിന് ഉത്തരവുമായി മാമുക്കോയ
മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ? പ്രേക്ഷകരുടെ സംശയത്തിന് ഉത്തരവുമായി മാമുക്കോയ
കോഴിക്കോടൻ ശൈലിയിൽ മലയാളികളെ ചിരിപ്പിച്ച നടനാണ് മാമുക്കോയ. ലോക്ക്ഡൗണ്‍ കാലത്ത് ട്രോളന്മാരുടെ രാജാവാണ് മാമുക്കോയുടെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ കോര്‍ത്തിണക്കിയുള്ള തഗ് ലൈഫ് വീഡിയോയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാഴുകയാണ്. ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകരോടുമായി സംവദിക്കാൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിലെത്തിയപ്പോ മാമുക്കോയയുടെ കൗണ്ടറുകള്‍ക്ക് കുറവില്ല.
മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. “മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാൽ അയാൾ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ..,” എന്നായിരുന്നു താരത്തിന്റെ ഉത്തരം. ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് മാമുക്കോയയുടെ ഓരോ മറുപടിയും
പുലിമുരുകൻ പാർട്ട് രണ്ടിൽ നായകവേഷം തന്നാൽ സ്വീകരിക്കുമോ? എന്നായിരുന്നു മറ്റൊരു ചോദ്യം
“ഇനി വേണ്ട. മോഹൻലാൽ ചെയ്തില്ലേ, അതിനു മുൻപായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നുവെന്ന് മറുപടിയും നൽകി
Mamukkoya
