Connect with us

ഒരു നടി വന്‍ തിരിച്ചുവരവ് നടത്തി, അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാന്‍ ഞാന്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ തയ്യാറായി, പക്ഷേ എന്റെ സിനിമയിലേയ്ക്ക് അവര്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു; മഞ്ജുവാര്യരാണോ ആ നടിയെന്ന് സോഷ്യല്‍ മീഡിയ

Malayalam

ഒരു നടി വന്‍ തിരിച്ചുവരവ് നടത്തി, അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാന്‍ ഞാന്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ തയ്യാറായി, പക്ഷേ എന്റെ സിനിമയിലേയ്ക്ക് അവര്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു; മഞ്ജുവാര്യരാണോ ആ നടിയെന്ന് സോഷ്യല്‍ മീഡിയ

ഒരു നടി വന്‍ തിരിച്ചുവരവ് നടത്തി, അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാന്‍ ഞാന്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ തയ്യാറായി, പക്ഷേ എന്റെ സിനിമയിലേയ്ക്ക് അവര്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു; മഞ്ജുവാര്യരാണോ ആ നടിയെന്ന് സോഷ്യല്‍ മീഡിയ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. തന്റെ നിലപാടുകള്‍ പലപ്പോഴും മംമ്ത തുറന്ന് പറയാറുമുണ്ട്. ചില സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിനെ കുറിച്ചും രാജമൗലിയുടെ ഷൂട്ടിംഗിനിടെ തര്‍ക്കിച്ചതിനെ കുറിച്ചെല്ലാം നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചില നടിമാര്‍ക്കെതിരെ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണ് അവരെന്നും താരം പറയുന്നു. തന്റെ പുതിയ തമിഴ് ചിത്രമായ മഹാരാജയുമായി ബന്ധപ്പെട്ട് ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ പ്രതികരണം.

കുചേലന്‍ എന്ന തമിഴ് സിനിമയിലെ ഗാനരംഗത്ത് നിന്നും മംമ്തയെ മാറ്റിനിര്‍ത്തിയതിനെ കുറിച്ചാണ് താരം സംസാരിച്ചത്. മുമ്പും ഇതേ കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. അന്ന് നയന്‍താരയാണ് ഇതിന് പിന്നില്‍ എന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയപ്പോള്‍ എന്താണ് തോന്നിയതെന്നായിരുന്നു മംമ്തയോടുള്ള ചോദ്യം.

ഞാനതിനെ കാര്യമാക്കിയിട്ടില്ല. അതെന്റെ വിധിയാകും. ഇന്‍സെക്യൂര്‍ ആയ നടിമാര്‍ മാത്രമേ മറ്റ് നടിമാര്‍ നമ്മുടെ സിനിമയില്‍ വരുമ്പോള്‍ ആശങ്കപ്പെടുകയുള്ളൂ. നിരവധി നടിമാര്‍ എന്റെ സിനിമയില്‍ സെക്കന്റ് ലീഡായി അഭിനയിച്ചിട്ടുണ്ട്. മറ്റൊരു നടി എന്റെ സിനിമയില്‍ പാടില്ലെന്നോ പാട്ടിലോ, ഏതെങ്കിലും സീനിലോ പോസ്റ്ററിലോ പാടില്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. അത് എനിക്ക് എന്നിലുള്ള വിശ്വാസമാണ്.

ഞാന്‍ നിരവധി സിനിമയില്‍ സെക്കന്റ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരു നടി വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. അവര്‍ അഭിനയിച്ച സിനിമയില്‍ അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാന്‍ ഞാന്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ എന്റെ സിനിമയില്‍ അതിഥി താരമായി അവരം ക്ഷണിച്ചപ്പോള്‍ അവര്‍ വരാന്‍ തയ്യാറായില്ല. ഇന്‍സെക്യൂരിറ്റിയാണ് അത്.

ഒരു നടിയെന്ന നിലയിലോ ഒരു വ്യക്തി എന്ന നിലയിലോ ഞാന്‍ ഇന്‍സെക്യൂര്‍ അല്ല. അതാണ് എന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയൊക്കെ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ്. അത് ഏത് സിനിമ മേഖലയില്‍ ആണെങ്കിലും പിആര്‍ വെച്ച് പണം കൊടുത്ത് സൂപ്പര്‍ സ്റ്റാര്‍ എന്ന് പത്രത്തില്‍ എഴുതിച്ച് ഉണ്ടാക്കിയെടുക്കുന്നതാവും.

വിജയ് സേതുപതിയുടെ കാര്യത്തില്‍ അദ്ദേഹം എങ്ങനെയാണ് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാന്‍ തയ്യാറാകുന്നത്. കാരണം അദ്ദേഹം ഒരു സെക്യൂര്‍ ആര്‍ട്ടിസ്റ്റ് ആണ്. അയാള്‍ ഒരു ഹീറോ അല്ല മറിച്ച് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റാണ്, കമല്‍ഹാസന്‍ ആര്‍ട്ടിസ്റ്റ് ആണ്. ആരുണ്ടായാലും ഞാന്‍ അവിടെ ഉണ്ടാകും എന്ന് അവര്‍ക്കുണ്ടാകും’,എന്നും താരം പറഞ്ഞു.

അതേസമയം മംമ്തയുടെ വാക്കുകള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. മംമ്ത പറഞ്ഞ നടി മഞ്ജു വാര്യര്‍ ആണോയെന്ന ചോദ്യമാണ് ഉയരുന്നത്. മഞ്ജു തിരിച്ചുവരവില്‍ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ ഒരു ചെറിയ വേഷം മംമ്ത ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മംമ്ത പറഞ്ഞ ആ നടി മഞ്ജുവാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മീര ജാസ്മിന്‍ ഒരിടവേളയ്ക്ക് ശേഷം എത്തിയ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലും മംമ്ത അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top