Malayalam
ടര്‍ബോ ജോസ് അല്ല ഇനി ടര്‍ബോ ജാസിം; അറബിയില്‍ ഡബ് ചെയ്ത് റിലീസ് ആവുന്ന ആദ്യ മലയാള ചിത്രമായി ടര്‍ബോ
ടര്‍ബോ ജോസ് അല്ല ഇനി ടര്‍ബോ ജാസിം; അറബിയില്‍ ഡബ് ചെയ്ത് റിലീസ് ആവുന്ന ആദ്യ മലയാള ചിത്രമായി ടര്‍ബോ
തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. ഇപ്പോഴിതാ ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ അറബ് ഡബ്ബ്ഡ് വേര്‍ഷനായി എത്തുന്നുവെന്നാണ് പുതിയ വിവരം. അറബിയില്‍ ഡബ് ചെയ്ത് റിലീസ് ആവുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ടര്‍ബോ എന്നാണ് മമ്മൂട്ടി പറയുന്നത്.
നമ്മുടെ സിനിമ അറബിയിലേയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒരുപക്ഷെ ആദ്യമായിട്ട് അറബി സംസാരിക്കാന്‍ പോകുന്ന മലയാള സിനിമ ഇതാകുമെന്നാണ് തോന്നുന്നത്. അതൊരു വലിയ സന്തോഷകരമായ കാര്യമാണ്. എന്റെ സിനിമ ആദ്യമായാണ് അറബിയില്‍ വരുന്നത്. നിങ്ങള്‍ ഈ സിനിമ ഒന്നുകൂടി കണ്ട് സന്തോഷിക്കണം.
കാരണം എനിക്ക് അറബി അറിയില്ല, എന്റെ ശബ്ദത്തിലല്ലെങ്കിലും അറബി പറഞ്ഞാല്‍ എങ്ങനെയുണ്ടാകുമെന്ന് കണ്ടുനോക്കുക. ടര്‍ബോ ജോസിന് അറബിയിലിട്ടിരിക്കുന്ന പേര് ജാസിം ടര്‍ബോ എന്നാണ് എന്നും മമ്മൂട്ടി പറഞ്ഞു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടി ഇതേ കുറിച്ച് പറഞ്ഞത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്.
ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍. ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ടര്‍ബോ.
