Malayalam Breaking News
മമ്മൂട്ടി കുഞ്ഞാലിമരക്കാരാവില്ല !! പുതിയ സിനിമയുമായി സന്തോഷ് ശിവൻ വരാൻ കാരണം മമ്മൂട്ടിയുടെ പിന്മാറ്റമോ ?!

ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ് സന്തോഷ് ശിവൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരക്കാർ. ഓഗസ്റ്റ് സിനിമ നിർമ്മിക്കുന്ന സിനിമ ഉടൻ തന്നെ ആരംഭിക്കും എന്ന അണിയറപ്രവർത്തകർ അറിയിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്ന് മമ്മൂട്ടി പിന്മാറി എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
കുഞ്ഞാലിമരക്കാർ എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും, ഇതാണ് പുതിയ മലയാള ചിത്രവുമായി സന്തോഷ് ശിവൻ വരാൻ കാരണമെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ. മമ്മൂട്ടി കുഞ്ഞാലിമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹൻലാലിനെ നായകനാക്കി പ്രിയദർശനും ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ അനൗൺസ് ചെയ്‌തിരുന്നു.
ഓഗസ്റ്റ് സിനിമാസിന്റെ ചിത്രം തുടങ്ങാൻ ആറ് മാസത്തെ സമയം നൽകിയ പ്രിയദർശൻ, എന്നിട്ടും സിനിമ തുടങ്ങിയില്ലെങ്കിൽ മോഹൻലാൽ സിനിമയുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറിയതോടെ മോഹൻലാൽ സിനിമ നടക്കുമെന്ന് ഉറപ്പാണ്.
Mammooty rejects Kunjalimarakkar movie