Malayalam Breaking News
വിതരണാവകാശം സ്വന്തമാക്കി ആന്റോ ജോസഫ്; മമ്മൂട്ടിയുടെ ‘യാത്ര’ റെക്കോർഡ് സ്ക്രീനുകളിൽ റിലീസിന് !!
വിതരണാവകാശം സ്വന്തമാക്കി ആന്റോ ജോസഫ്; മമ്മൂട്ടിയുടെ ‘യാത്ര’ റെക്കോർഡ് സ്ക്രീനുകളിൽ റിലീസിന് !!
വിതരണാവകാശം സ്വന്തമാക്കി ആന്റോ ജോസഫ്; മമ്മൂട്ടിയുടെ ‘യാത്ര’ റെക്കോർഡ് സ്ക്രീനുകളിൽ റിലീസിന് !!
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ‘യാത്ര’ ഡിസംബർ 21ന് തന്നെ പ്രദർശനത്തിന് എത്തിക്കാനുള്ള തത്രപ്പാടിലാണ് അണിയറപ്രവർത്തകർ . ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി കഴിഞ്ഞ ദിവസം സംവിധായകൻ മഹി വി രാഘവ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
കേരളത്തില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ് സിനിമയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്. യാത്രയുടെ തമിഴ് പതിപ്പ് വമ്പന്‍ റിലീസായി കേരളത്തിലെ തിയ്യേറ്ററുലുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നേരത്തെ ചിത്രത്തിന്റെ ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനി 5 കോടിയിലധികം രൂപക്ക് സ്വന്തമാക്കിയിരുന്നു.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. 70 എംഎം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവി റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും മഹി വി രാഘവ് തന്നെയാണ്.
Mammootty’s Yatra is ready for a record release