Malayalam Breaking News
വരുന്നു , മമ്മൂട്ടിയുടെ മിനിസ്റ്റർ രാജ ! കൂടുതൽ വിവരങ്ങൾ പുറത്ത് ..
വരുന്നു , മമ്മൂട്ടിയുടെ മിനിസ്റ്റർ രാജ ! കൂടുതൽ വിവരങ്ങൾ പുറത്ത് ..
By
മധുര രാജക്കു ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുകയാണ്. ചിത്രത്തിന് പേരിട്ടു. മിനിസ്റ്റർ രാജ എന്നാണ് പേരിട്ടത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് പ്ലാന്‍ ചെയ്യുകയാണ്. പോക്കിരിരാജ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് മിനിസ്റ്റര്‍ രാജ. ഈ സിനിമയുടെ ആദ്യ സൂചന ‘മധുരരാജ’യുടെ ക്ലൈമാക്സിലാണ് അവതരിപ്പിച്ചത്. ഉദയ്കൃഷ്ണ തന്നെയാണ് മിനിസ്റ്റര്‍ രാജയ്ക്കും തിരക്കഥയെഴുതുന്നത്.
എന്നാല്‍ ഉടന്‍ തന്നെ മൂന്നാം ഭാഗം കൊണ്ടുവരേണ്ട എന്ന അഭിപ്രായം മമ്മൂട്ടിക്കും അണിയപ്രവര്‍ത്തകര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ചിത്രം മതിയായ ഇടവേളയ്ക്ക് ശേഷമായിരിക്കും. അടുത്ത വര്‍ഷം ജോലികള്‍ തുടങ്ങുകയും 2021 മധ്യത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയില്‍ ആയിരിക്കും മിനിസ്റ്റര്‍ രാജ പ്ലാന്‍ ചെയ്യുന്നത്.
ഒരു വലിയ കൊമേഴ്സ്യല്‍ പാക്കേജ് എന്ന നിലയില്‍ മിനിസ്റ്റര്‍ രാജ കൂടുതല്‍ താരസമ്ബന്നവും നൃത്തവും ആക്ഷനും എല്ലാം ചേര്‍ന്നതായിരിക്കും. ചിത്രത്തിന്റെ കഥ ഉദയ്കൃഷ്ണ ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ തിരക്കഥ ആവശ്യത്തിന് സമയമെടുത്ത് പൂര്‍ത്തിയാക്കിയ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് വൈശാഖും കൂട്ടരും തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.
രാജ എന്ന കഥാപാത്രം കേരളത്തിലെ ഒരു പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി മാറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരിക്കും മിനിസ്റ്റര്‍ രാജയുടെ പ്രമേയം. എന്നാല്‍ ഈ സിനിമയ്ക്ക് മുമ്ബ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ നെല്‍സണ്‍ ഐപ്പിന് പദ്ധതിയുണ്ടെന്നും അറിയുന്നു. ഉദയ്കൃഷ്ണ തന്നെയായിരിക്കും ആ സിനിമയും എഴുതുന്നത്. വൈശാഖ് ആകട്ടെ ഉദയന്റെ തന്നെ തിരക്കഥയില്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍.
mammootty’s next project minister raja details
