മറ്റുള്ളവരുമായി മത്സരത്തിനില്ല! ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണ്- മമ്മൂട്ടി
By
Published on
രാഷ്ട്രീയത്തില്‍ തനിക്ക് അമിതമായ താത്പര്യം ഒരിക്കലം ഉണ്ടായിട്ടില്ലെന്നും മറ്റുള്ളവരുമായി മത്സരത്തിനില്ല. ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. തെലുങ്ക് ചിത്രമായ യാത്രയുടെ പ്രചാരണാര്‍ത്ഥം സംസാരിക്കവേ സിനിമയാണ് തന്റെ രാഷ്ട്രീയമെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. നിലവില്‍ രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ ആണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കമാണ് മറ്റൊരു ചിത്രം. പൊതുജനങ്ങളെ സേവിക്കണമെന്നുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ട ആവശ്യമില്ലെന്നാണ് താരം പറയുന്നത്. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ ഈ പ്രതികരണം.
mammootty reply
Continue Reading
You may also like...
Related Topics:Featured