Malayalam Breaking News
തനി ഒരുവൻ 2വിൽ വില്ലനാകാൻ മമ്മൂട്ടിയില്ല !!
തനി ഒരുവൻ 2വിൽ വില്ലനാകാൻ മമ്മൂട്ടിയില്ല !!
തനി ഒരുവൻ 2വിൽ വില്ലനാകാൻ മമ്മൂട്ടിയില്ല !!
സഹോദരൻ മോഹന്‍ രാജയുടെ സംവിധാനത്തില്‍ ജയം രവി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം തനി ഒരുവന്റെ രണ്ടാംഭാഗം കഴിഞ്ഞ ആഴ്ച്ചയാണ് പ്രഖ്യാപിച്ചത്. തനി ഒരുവന്‍ റിലീസ് ചെയ്‌ത് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലായിരുന്നു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു പ്രധാന വാര്‍ത്തയായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നത്.
ചിത്രത്തിലെ സ്റ്റൈലിഷ് വില്ലന്‍ വേഷത്തിന് മമ്മൂട്ടിയെ പോലൊരു താരത്തെ വേണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നതെങ്കിലും ഇതുസംബന്ധിച്ച് താരവുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മാത്രമല്ല മലയാളത്തില്‍ പ്രഖ്യാപിച്ച ഏഴിലധികം ചിത്രങ്ങള്‍ തന്നെ മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റു ചിത്രങ്ങളുമുണ്ട്.
ഈ സാഹചര്യത്തില്‍ തമിഴിലെ വില്ലന്‍ വേഷത്തിലേക്ക് അദ്ദേഹം പോകാനിടയില്ല എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മാത്രമല്ല, ഏതു പ്രായത്തിലുള്ള വേഷമാണെങ്കിലും ചില സവിശേഷ സാഹചര്യങ്ങളിലൊഴികേ മറ്റെല്ലായ്‌പ്പോഴും മുഖ്യകഥാപാത്രമാകാനാണ് മെഗാസ്റ്റാര്‍ ആഗ്രഹിക്കുന്നത്.
നയന്‍താര തന്നെ തനി ഒരുവന്‍ 2ലും നായികയായി എത്തുമെന്നാണ് വിവരം. ആദ്യ ഭാഗത്തില്‍ അരവിന്ദ് സാമി വില്ലനായി തിളങ്ങിയെങ്കില്‍ രണ്ടാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടാകില്ല. തമിഴ്‌നാടിനു പുറമേ കേരളത്തിലും മറ്റ് തെന്നിന്ത്യന്‍ വിപണികളിലും മികച്ച ബോക്‌സോഫീസ് വിജയം നേടാന്‍ തനി ഒരുവന്റെ ആദ്യ ഭാഗത്തിന് സാധിച്ചിരുന്നു.
Mammootty is not acting in Thani Oruvan 2
