പാതിരാത്രി ഹാപ്പി ബെർത്ത് ഡേ പാടി ആരാധകർ വീട്ടിൽ; കേക്ക് വിതരണം ചെയ്ത് ദുൽക്കറും മമ്മൂട്ടിയും !! വീഡിയോ വൈറലാകുന്നു….
മലയാളത്തിന്റെ മെഗാസ്റ്റാറിനെ പിറന്നാളിന് ആശംസകൾ നേരുന്ന തിരക്കിലാണ് സൈബർ ലോകവും, സിനിമാ ലോകവും ലോകമെമ്പാടുമുള്ള മലയാളികളും. അദ്ദേഹത്തിന്റെ 67–ാം ജൻമദിനത്തിൽ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് ഒരു വീഡിയോ ആണ്. താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയ ആരാധകരെ മമ്മൂട്ടി വീടിനു പുറത്തിറങ്ങി ഒരു വിഡിയോയാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്.
കാറിൽ നിന്ന് വീടിനുള്ളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആരാധകർ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെർത്ത്ഡേ മമ്മൂക്ക എന്ന് അവർ വിളിച്ചുപറഞ്ഞപ്പോൾ. വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകർ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.
പിന്നീട് അൽപസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി. പിന്നീട് ദുൽഖർ ആരാധകർക്കായി കേക്ക് വിതരണം ചെയ്തു. ഇൗ സ്നേഹ വിഡിയോ ആരാധകർ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തിൽ മറ്റുള്ളവരും പങ്കുവയ്ക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...