Malayalam Breaking News
മമ്മൂട്ടിയെ അപമാനിച്ചവൻ വോട്ടിന് വന്നാല്‍ കണ്ണില്‍ മുളകുപൊടി ഇടും!
മമ്മൂട്ടിയെ അപമാനിച്ചവൻ വോട്ടിന് വന്നാല്‍ കണ്ണില്‍ മുളകുപൊടി ഇടും!
മമ്മൂട്ടിയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. പ്രതിഷേധക്കാര്‍ നോ വോട്ട് ഫോര്‍ യുഡിഎഫ് എന്ന ഹാഷ് ടാഗില്‍ ക്യാംപെയിനും പ്രചരിപ്പിച്ചിരിക്കുകയാണ്.
മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിയ്ക്കെതിരെ നടപടി എടുക്കുക. യുഡിഎഫിന് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല, വോട്ട് ചോദിച്ച് വന്നാല്‍ കണ്ണില്‍ മുളകുപൊടി എറിയും. നൗഷാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ യുഡിഎഫിന് വോട്ട് ചെയ്യില്ല. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയെ അപമാനിച്ചതിന് നടപടി എടുക്കുക തുടങ്ങി നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
അഭിമന്യുവിന്റെ കുടുംബനിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്കി പി രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന് മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാധ്യമങ്ങളെ ചട്ടം കെട്ടിയവന് മമ്മൂട്ടി.ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന് സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ … നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ. ഇതായിരുന്നു നൗഷാദ് അലിയുടെ പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ മമ്മൂട്ടി ആരാധകര്‍ പൊങ്കാലയുമായി എത്തിയിരുന്നു.
mammootty fans against k p naushadh ali
