Actress
അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി
അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ ആണെന്നും ദേഷ്യപ്പെടുന്ന പ്രകൃതമാണെന്നുമാണ് പൊതുവേ നടനുള്ള ആരോപണം. എന്നാൽ അദ്ദേഹം വളരെ ശുദ്ധനാണെന്ന് പറയുന്നവരുമുണ്ട്. അദ്ദേഹത്തന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
അദ്ദേഹത്തോട് ഉള്ളത് പോലെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. മമ്മൂട്ടിയുടെ സഹോദങ്ങളും അവരുടെ മക്കളും മമ്മൂട്ടിയുടെ മകൻ ദുൽഖറുമെല്ലാം സിനിമയിൽ ശോഭിക്കുന്നവരാണ്. ന്യൂജെൻ പിള്ളേരേക്കാൾ അപ്ഡേറ്റഡാണ് മമ്മൂക്ക എന്നാണ് സഹപ്രവർത്തകരും ആരാധകരും പറയാറുള്ളത്.
അതേസമയം ഇപ്പോഴിതാ നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മക്കൾ മുതിർന്നശേഷം താൻ എല്ലാ കാര്യങ്ങൾക്കും അവരെ ആശ്രയിക്കാറുണ്ടെന്ന് മെഗാസ്റ്റാർ പറയുന്നു. ഇന്നത്തെ ലോകത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കാര്യ വിവരം തന്നേക്കാൾ അവർക്കാണെന്നും തന്നെപ്പോലെ തന്നെയാണ് ഒട്ടുമിക്ക മാതാപിതാക്കളുമെന്നും പക്ഷെ എല്ലാവരും ഇതൊന്നും തുറന്ന് സമ്മതിക്കില്ലെന്നും നടൻ പറഞ്ഞു.
മാത്രമല്ല പണ്ട് കുഞ്ഞുങ്ങൾ ചെറുതായിരുന്ന കാലത്ത് തന്റെ മുമ്പിൽ നടക്കും അവർ തനിക്ക് പിറകെ വരും. കാരണം ആ സമയത്ത് അവരെക്കാൾ കൂടുതൽ കാര്യ വിവരവും ലോക വിവരവും തനിക്ക് കൂടുതലായിരുന്നെന്നും പക്ഷെ ഇപ്പോൾ എല്ലാം മാറി. താൻ തന്റെ മക്കൾക്ക് പിന്നിലാണ് നടക്കുന്നതെന്നും മക്കളാണ് മുന്നിൽ നടക്കുന്നതെന്നും മമ്മുട്ടി പറഞ്ഞു. കാരണം തന്നെക്കാൾ കൂടുതൽ കാര്യ വിവരങ്ങളും തന്നെക്കാൾ കൂടുതൽ ലോക വിവരവും മക്കൾക്കാണെന്നാണ് നടൻ വാചാലനായത്. വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
അതേസമയം മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മമ്മൂട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ. അതിന് പിന്നാലെ മോഹൻലാൽ ശബരിമലയിൽ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടും, ഒരുപാട് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. പിന്നാലെ അദ്ദേഹം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അമേരിക്കയിലേക്ക് പോയി എന്നൊക്കെയുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. തുടർന്ന് വ്യാജ വാർത്തകൾ അവസാനിപ്പിക്കാൻ അദ്ദേഹത്തന്റെ പിആർ ടീം തന്നെ വിശദീകരണവുമായി രംഗത്തെത്തി. മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് താരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ സനിൽ കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ വൈറൽ ആവുകയാണ്.
മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സനിൽ കുമാർ, മെഗാസ്റ്റാർ ചികിത്സയുടെ ഭാഗമായുള്ള ഇടവേളയിൽ ആണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മുക്ക എന്നാണ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തുക എന്ന ചോദ്യത്തിന്, ചികിത്സയുടെ ഇടവേളകളിൽ അദ്ദേഹം ലൊക്കേഷനുകളിൽ എത്തും എന്ന മറുപടിയാണ് സനിൽ കുമാർ നൽകിയത്. മെഗാസ്റ്റാർ ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും സനിൽ അറിയിച്ചു. എന്നാൽ, മെഗാസ്റ്റാറിനൊപ്പം പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തൽ, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമയിൽ നിന്നുമുള്ള നീണ്ട ഇടവേളക്ക് പിന്നിലെ കാരണം അറിയാനായി കാത്തിരുന്ന അദ്ധേഹത്തിന്റെ ആരാധകർക്കും, സിനിമ പ്രേമികൾക്കും, സനിൽ കുമാറിന്റെ വെളിപ്പെടുത്തൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന, മമ്മൂട്ടി കൊളോൺ കാൻസർ ബാധിതനായി ചികിത്സയിലാണ് എന്ന അഭ്യൂഹങ്ങൾ വീണ്ടും പ്രചാരം നേടുന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ മെഗാസ്റ്റാറും, അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാനും, കുടുംബവും ഇതുവരെ വാർത്തകളോടും ഊഹാപോഹങ്ങളോടും പ്രതികരിച്ചിട്ടില്ല.
