Connect with us

ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി

Movies

ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി

ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി

പുതിയ ചിത്രം ടര്‍ബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയില്‍ വന്‍ വരവേല്‍പ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളില്‍ നടന്ന പരിപാടിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.

ഖത്തറിലെ മലയാളി ദമ്പതികളുടെ എസ്.എം.എ ടൈപ് വണ്‍ രോഗം ബാധിച്ച പിഞ്ചുകുഞ്ഞ് മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണം വിജയമാക്കാന്‍ ഖത്തര്‍ മലയാളികള്‍ പരമാവധി ശ്രമിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു.

ടര്‍ബോ ടീമിന്റെ സംഭാവനയുടെ ചെക്ക് മമ്മൂട്ടി ഖത്തര്‍ ചാരിറ്റിക്ക് പ്രതിനിധിക്ക് കൈമാറി. മമ്മൂട്ടിക്ക് പുറമേ സമദ് ട്രൂത്ത്, തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരും പങ്കെടുത്തു.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ടര്‍ബോ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.

മമ്മൂട്ടിയ്ക്കു പുറമേ രാജ് ബി ഷെട്ടി, സുനില്‍, അഞ്ജന ജയപ്രകാശ്, കബീര്‍ ദുഹാന്‍ സിംഗ്, ബിന്ദു പണിക്കര്‍, ജനാര്‍ദ്ദനന്‍, സിദ്ദീഖ്, ശബരീഷ് വര്‍മ, ആദര്‍ശ് സുകുമാരന്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, വിനീത് തട്ടില്‍, സണ്ണി വെയ്ന്‍, നിരഞ്ജന അനൂപ്, ജോണി ആന്റണി തുടങ്ങി വന്‍ താരനിരയാണ് ടര്‍ബോയില്‍ എത്തുന്നത്. ജൂണ്‍ 23ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

More in Movies

Trending

Recent

To Top