News
മമ്മൂട്ടിയുമായുള്ള പിണക്കം കാരണം പഴശ്ശിരാജ സിനിമയിലെ റോൾ പോലും സുരേഷ് ഗോപി വേണ്ടെന്നു വച്ചു; എന്നാൽ സുരേഷ് ഗോപി ചിത്രത്തിന്റെ പൂജയ്ക്ക് പിണക്കം മറന്ന് മമ്മൂട്ടി എത്തി; മമ്മൂട്ടി സുരേഷ് ഗോപി പിണക്കത്തെ കുറിച്ച് സംവിധായകൻ !
മമ്മൂട്ടിയുമായുള്ള പിണക്കം കാരണം പഴശ്ശിരാജ സിനിമയിലെ റോൾ പോലും സുരേഷ് ഗോപി വേണ്ടെന്നു വച്ചു; എന്നാൽ സുരേഷ് ഗോപി ചിത്രത്തിന്റെ പൂജയ്ക്ക് പിണക്കം മറന്ന് മമ്മൂട്ടി എത്തി; മമ്മൂട്ടി സുരേഷ് ഗോപി പിണക്കത്തെ കുറിച്ച് സംവിധായകൻ !
മലയാള സിനിമയിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന രണ്ട് സൂപ്പർ താരങ്ങളാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും. യുവ താരങ്ങൾ എത്രവന്നാലും മമ്മൂട്ടി സുരേഷ് ഗോപി എന്ന് പറഞ്ഞു നടന്ന കാലം ആർക്കും മറക്കാൻ സാധിക്കില്ല,.
ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളും ധാരാളം ഉണ്ട്. ന്യൂഡൽഹി, ദ കിംഗ്, ധ്രുവം തുടങ്ങിയ സിനിമകൾ എല്ലാം മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. അതേസമയം ഇവർക്കിടയിലും പിണക്കമുണ്ടായിട്ടുണ്ട് എന്ന് എത്ര പേർക്കറിയാം.
ഏറെ നാൾ ഈ പിണക്കം നീണ്ടു നിന്നിട്ടുണ്ട് എന്നും പറയപ്പെടുന്നു. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും അന്നുണ്ടായെങ്കിലും എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ന് ഇരുവരും എവിടെയും പറഞ്ഞതില്ല.
മമ്മൂട്ടി നായകനായെത്തിയ ചരിത്ര സിനിമ പഴശ്ശിരാജയിൽ മറ്റൊരു പ്രധാന കഥാപാത്രമായ എടച്ചേന കുങ്കന്റെ റോൾ സുരേഷ് ഗോപിക്കായിരുന്നു സംവിധായകൻ ഹരിഹരൻ നൽകിയത്. എന്നാൽ സുരേഷ് ഗോപി ഈ വേഷം ചെയ്യാൻ തയ്യാറായില്ല. പകരം ശരത് കുമാറാണ് ഈ സിനിമ ചെയ്തത്.
മമ്മൂട്ടിയുമായുള്ള അസ്വാരസ്യം മൂലമാണ് സുരേഷ് ഗോപി ഈ റോൾ വേണ്ടെന്ന് വെച്ചതെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇത്തരം വാർത്തകൾ പ്രചരിക്കുന്ന കാലത്ത് സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎ എന്ന സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടി എത്തിയതിനെ പറ്റി സംസാരിക്കുകയാണ് സിനിമയുടെ നിർമാതാവും സംവിധായകനുമായ സമദ് മങ്കട.
അഴിമതിക്കായി ഒരു ഏജൻസി എന്ന ആശയം അന്ന് പുതുമയുള്ളതായിരുന്നു. അതിനാൽ തന്നെ പുതുമ തോന്നുന്ന ഒരാൾ ചെയ്യണം എന്ന് തീരുമാനിച്ചു. സുരേഷ് ഗോപി അന്ന് ആക്ഷൻ മൂവികൾ ചെയ്ത് ത്രസിപ്പിച്ച് നിൽക്കുന്ന സമയമാണ്. സുരേഷ് ഗോപിയോട് കഥ പറയാൻ തീരുമാനിച്ചു.
അതുവരെ ആക്ഷൻ ചെയ്യുന്ന ഗാംഭീര്യമുള്ള സുരേഷ് ഗോപിയെ ആണ് പ്രേക്ഷകർ കണ്ടത്. പക്ഷെ കിച്ചാമണി എംബിഎയിൽ ഫൈറ്റ് രംഗങ്ങളിൽ പോലും കോമഡി ആണ്. അതിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ക്യാമറമാൻ സുകുമാറിനോടാണ്. കൂടെ നിന്ന് ഓരോ സീനും ചെയ്യേണ്ടതെങ്ങനെയെന്ന് പറഞ്ഞത്. നല്ല ടെക്നിക്കൽ പെർഫക്ഷനോടെയാണ് ആ സിനിമ ചെയ്തത്.
സുരേഷ് ഗോപി സക്രിപ്റ്റ് മുഴുവനും വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ലുക്ക് അതിനനുസരിച്ച് മാറ്റി. ആദ്യ സീനിന്റെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. പക്ഷെ കുറച്ച് കൂടി നന്നാവട്ടെ എന്ന് കരുതി മൂന്ന് തവണ എടുത്തു. സിനിമയുടെ പൂജയ്ക്ക് സുരേഷ് ഗോപി വന്നിരുന്നില്ല. പൂജയ്ക്ക് വന്നാൽ സിനിമ പരാജയപ്പെടുമെന്ന തോന്നലുണ്ട്. ഞാനൊരു പൂജയ്ക്കും പോവാറില്ലെന്ന് പറഞ്ഞു.
ആ പൂജയ്ക്ക് വന്നത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി സ്വന്തം കാർ ഓടിച്ച് വന്ന് പൂജയിൽ പങ്കെടുത്തു. അനുഗ്രഹിച്ച് എല്ലാ കാര്യങ്ങളിലും സഹായിച്ച് അദ്ദേഹം തിരിച്ച് പോയി. കൊച്ചിൻ ഹനീഫ്ക്കയാണ് അതിന്റെയൊക്കെ പിറകിൽ എന്നും സമദ് മങ്കട പറഞ്ഞു. തനിക്ക് സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകിയത് കൊച്ചിൻ ഹനീഫ ആണെന്നും സമദ് മങ്കട ഓർക്കുന്നു.
about mammootty
