ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സിനിമ ചരിത്രം മാറ്റാനാകില്ല!! സംഭവിക്കുന്നത് മറ്റൊന്ന്
By
ലാലേട്ടന്റെ നായികയായി മലയാളത്തിൽ ഏറെ അഭിനയം കാഴ്ച്ചവെച്ച താരമാണ് മീന. എന്നാലിപ്പോഴിതാ മമ്മൂട്ടിക്കൊപ്പം എത്തുകയാണ് താരം. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം രാജ്കിരണും അഭിനയിക്കുന്നു. മമ്മൂട്ടിക്ക് ചിത്രത്തില്‍ നായികയില്ല.ഷൈലോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗും ഇന്ന് കൊച്ചിയിലെ ഐ.എം.എ ഹാളില്‍ നടക്കും.മീന ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഗാനഗന്ധര്‍വന്റെ ഷൂട്ടിംഗ് 18ന് പൂര്‍ത്തിയാകും.അതിന് ശേഷം മമ്മൂട്ടി കുടുംബ സമേതം വിദേശ പര്യടനത്തിന് തിരിക്കും.മടങ്ങിയെത്തിയ ശേഷം ഷൈലോക്കിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും.
ആഗസ്റ്റ് ആദ്യമാണ് ഷൂട്ടിംഗ് പുനരാരംഭിക്കുന്നത്.ഗാനഗന്ധര്‍വനില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കും.ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് തിരക്കഥ എഴുതിരിക്കുന്നത്.
mammootty and meena