Connect with us

മമ്മൂട്ടി ഇരട്ട വേഷത്തിൽ.. നായകനും വില്ലനും ! സസ്പെൻസ് ഉടൻ ..

Malayalam Breaking News

മമ്മൂട്ടി ഇരട്ട വേഷത്തിൽ.. നായകനും വില്ലനും ! സസ്പെൻസ് ഉടൻ ..

മമ്മൂട്ടി ഇരട്ട വേഷത്തിൽ.. നായകനും വില്ലനും ! സസ്പെൻസ് ഉടൻ ..

ഈ വർഷം സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് മലയാളികൾ കാത്തിരിക്കുന്നത്. ഏറെ പ്രതീക്ഷ തരുന്ന ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഈ വർഷം. ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രം മലയാളി ആരാധകർ കാത്തിരിക്കുകയാണ്. ഇരുപത് വർഷത്തോളം മലയാള സിനിമയിൽ പ്രവർത്തിച്ചു പരിചയമുള്ള ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റ് ചിത്രം ‘ദി ഗ്രേറ്റ് ഫാദർ’ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലേത് പോലെ തന്നെ അബ്രഹാമിന്റെ സന്തതികളിലും വമ്പൻ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ കാറിൽ എത്തിയ സ്റ്റൈലൻ മമ്മൂട്ടിയെയാണ് കണ്ടതെങ്കിൽ ഗൺ പോയന്റിൽ നിൽക്കുന്ന കലിപ്പ് ലുക്കിലുള്ള മാസ്സ് പോസ്റ്ററാണ് പിന്നാലെ എത്തിയത് രണ്ട് പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വലിയ ആവേശം സൃഷ്ടിച്ചു എന്ന് തന്നെ വേണം പറയാൻ.

ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പുതിയ പോസ്റ്ററിൽ മമ്മൂട്ടി എത്തിയിരിക്കുന്നത്. താടിയുള്ള സോൾട്ട് ആൻഡ് പെപ്പർ ലുക്കാണ് ഒരു ലുക്ക് എങ്കിൽ മീശ മാത്രം ഉള്ള മറ്റൊരു സ്റ്റൈലൻ വേഷത്തിലാണ് പോസ്റ്ററിന്റെ മറുപുറത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞ പോസ്റ്റർ എന്ന് തന്നെ വിലയിരുത്താം.

ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും തകർപ്പൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന മമ്മൂട്ടിയുടെ ഒരു സ്റ്റൈലൻ ചിത്രമായിരിക്കുമെന്ന സൂചനകളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇന്ന് എത്തിയ പോസ്റ്ററും. ഗ്യാങ്സ്റ്റർ ഉൾപ്പെടെ മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്കായി ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. ഗുഡ്വിൽ എന്റർടൈന്മെന്റ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നു. ചിത്രം ജൂൺ 16 നു തീയേറ്ററുകളിൽ എത്തും. 

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top