Malayalam
വേദന കടിച്ചമര്‍ത്തി അനങ്ങാനാവാതെ ഇരുന്നു! മമ്മൂട്ടി വാരിയെടുത്ത് ആശുപത്രിയിലേക്ക്
വേദന കടിച്ചമര്‍ത്തി അനങ്ങാനാവാതെ ഇരുന്നു! മമ്മൂട്ടി വാരിയെടുത്ത് ആശുപത്രിയിലേക്ക്
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു വാണി വിശ്വനാഥ്. ആക്ഷന്‍ രംഗങ്ങള്‍ മലയാളത്തിലെ നടിമാര്‍ക്കും ചെയ്യാനാകുമെന്ന് തെളിയച്ച താരം. നടൻ ബാബുരാജുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിക്കുകയും ചെയ്തു.അതിനിടെ നടി തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. എന്നാൽ അത് വെറും ഊഹാപോഹങ്ങൾ മാത്രമായിരുന്നു മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലും തന്റെ സാനിധ്യം അറിയിച്ച് കഴിഞ്ഞിരിക്കുന്നു
മമ്മൂട്ടി ചിത്രം ഹിറ്റ്ലറിലും വാണി വിശ്വനാഥിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരുത്തുറ്റ വേഷമാണ് ചിത്രത്തില്‍ വാണിക്ക് ലഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വാണിക്ക് ഒരു അപകടം സംഭവിച്ചിരുന്നു.നിലത്ത് വീണ് കൈയൊടിയുകയായിരുന്നു.ഇപ്പോള്‍ ആ അപകടത്തെ കുറിച്ച് വാണി വിശ്വനാഥ് തന്നെ പറയുന്ന വാക്കുകളാണ് വൈറല്‍ ആവുന്നത്.
വേദന കടിച്ചമര്‍ത്തി അനങ്ങാന്‍ പോലുമാകാതെ ഞാനിരുന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു തമാശയായി.അവര്‍ക്ക് അതിന്റെ ഗൗരവം മനസിലായില്ല.എന്നാല്‍ മമ്മൂക്കയ്ക്ക് എന്റെ ഇരിപ്പും മുഖഭാവവുമൊക്കെ കണ്ടപ്പോള്‍ പന്തികേടുതോന്നി.അദ്ദേഹം പെട്ടെന്നുതന്നെ ഓടിവന്ന് എന്നെയെടുത്ത് കാറിലേക്കിട്ട് ആശുപത്രിയിലെത്തിച്ചു.അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലായത്. ബാക്കിയുള്ളവര്‍ക്കും അതിന്റെ ഗൗരവം പിടികിട്ടിയത് അപ്പോഴാണ്.ജീവിതത്തിലും മമ്മൂക്ക ഒരു ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അതെന്നും വാണി വിശ്വനാഥ് പറയുന്നു.
മമ്മൂട്ടിയ്ക്ക് ഒപ്പം ദി കിങ്,തച്ചിലേടത്ത് ചുണ്ടന്,ഹിറ്റ്ലര്‍, ബല്ങം വി/എസ് താരാദാസ്,ഡാനി,ഗോഡ്മാന്,ദി ട്രൂത്ത്,തുടങ്ങിയ സിനിമകളില്‍ വാണി ചെയ്യ്തിരുന്ന വേഷം ഏറെ ശ്രദ്ധി
