Malayalam
മാലാഖമാരുടെ ഹൃദയം തൊട്ട മമ്മൂട്ടി; ഫോൺ സംഭാഷണം സിനിമയാകുന്നു
മാലാഖമാരുടെ ഹൃദയം തൊട്ട മമ്മൂട്ടി; ഫോൺ സംഭാഷണം സിനിമയാകുന്നു
രാവെന്നോ പകലെന്നോ ഇല്ലാതെ ഈ കൊറോണ കാലത്ത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുകൂട്ടം നേഴ്സ് മാരും ആരോഗ്യപ്രവർത്തകരും നമുക്കൊപ്പമുണ്ട്. സ്വന്തം ആരോഗ്യം പോലും നോക്കാതെ കോവിഡിനെതിരെ സജീവ പോരാട്ടത്തിനിറങ്ങുകയാണ് ഇവർ
മാലാഖമാർ, വെള്ളരിപ്രാവുകൾ എന്നൊക്കെ അലങ്കാരമായി വിശേഷിപ്പിക്കുന്ന നഴ്സുമാരുടെ ഹൃദയം തൊടുന്ന മമ്മൂട്ടിയെ നമ്മൾ കണ്ടതാണ്. മമ്മൂട്ടിയും നഴ്സും തമ്മിലുള്ള ഹൃദയസ്പർശിയായ ആ ഫോൺ സംഭാഷണം ചലച്ചിത്രമാകുന്നു.
ക്ലബ്ബ് എഫ്.എം. അവതരിപ്പിക്കുന്ന പരിപാടിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് 19 പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സ് ഷീനയെ മമ്മൂട്ടി വിളിച്ചത്.
വാർ-ട്വൻ്റി ട്വൻ്റി എ ബിഗ് സല്യൂട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് .സൈമൺ കുരുവിളയാണ് ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് . 9. K Kറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൈമൺ കുരുവിള ഒരുക്കുന്ന ചിത്രമാണ് വാർ ട്വൻ്റി ട്വൻ്റി-എ ബിഗ് സല്യൂട്ട് .
കേരളത്തിലെ ഒരു ആരോഗ്യ പ്രവർത്തകയുമായി മമ്മൂട്ടി സംസാരിച്ചത് ഇത്തരം ഒരു ചിത്രം ഒരുക്കുന്നതിന് ഏറെ പ്രചോദനമായെന്നും സംവിധായകൻ പറയുന്നു.
യേശു സിനിമാസിൻ്റെ ബാനറിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
MAMMOTTY
