എല്ലാം ഗെയിമായിരുന്നു, പുറത്തും ഗെയിമുള്ളത് ഞാന്‍ അറിഞ്ഞില്ല; അത് മനസ്സിലായിരുന്നെങ്കില്‍ അതിന് അനുസരിച്ച് കളിക്കാമായിരുന്നു; ബ്ലെസ്ലീ പറയുന്നു !
ഇന്ത്യയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജനപ്രീതിയില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ഷോയാണ് ബിഗ് ബോസ് . മലയാളത്തിൽ നാലു സീസണുകൾ പിന്നിട്ടു . ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയി ആവുന്നത് .ബിഗ് ബോസ് സീസണ് 4 ലെ ഫസ്റ്റ് റണ്ണറപ്പാണ് ബ്ലെസ്സീ. ഒന്നും നഷ്ടപ്പെടാനില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍. കിട്ടാനുള്ളതെല്ലാം നേട്ടങ്ങള്‍ മാത്രം. അടുത്ത് ലാലേട്ടന് നില്ക്കുന്നു, കിടിലന്‍ സ്റ്റേജ്, നിരവധി സെലിബ്രറ്റികള്‍ തുടങ്ങി അവിടെ കിട്ടിയതെല്ലാം എന്നെ സംബന്ധിച്ച് ബോണസ് മാത്രമായിരുന്നുവെന്നും ബ്ലെസ്ലീ പറയുന്നത്
ഒരു യൂട്യൂബ് ചാനലിന് വേണ്ടി ബിഗ് ബോസിലെ സഹമത്സരാർത്ഥി കൂടിയായിരുന്ന മണികണ്ഠനോട് സംസാരിക്കുകയായിരുന്നു ബ്ലെസ്ലീ..
റോബിന് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അത് കണ്ടപ്പോള്‍ നല്ല വിഷമം തോന്നി. ഏതായാലും അതൊക്കെ സംസാരിച്ച് തീർത്തു. അത് മാത്രമല്ല, അത്തരത്തില്‍ കുറേ കാര്യമുണ്ട്. എല്ലാം ഗെയിമായിരുന്നു, പുറത്തും ഗെയിമുള്ളത് ഞാന്‍ അറിഞ്ഞില്ല. ബിഗ് ബോസിലേക്ക് പോവുമ്പോള്‍ ഇന്റർവ്യൂ കൊടുക്കുന്നത് സംബന്ധിച്ചൊക്കെ കുറെ നിബന്ധനകളില്‍ ഒപ്പിടുന്നുണ്ടല്ലോ? അതെല്ലാം ഇത്ര ഈസിയായി മറികടക്കാം എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.പുറത്ത് അഭിമുഖങ്ങളൊക്കെ പോവുന്നത് എനിക്ക് അറിയില്ലായിരുന്നു.
അത് മനസ്സിലായിരുന്നെങ്കില്‍ അതിന് അനുസരിച്ച് കളിക്കാമായിരുന്നു. നിങ്ങളൊക്കെ വീണ്ടും വന്നപ്പോഴാണ് ‘ശാലിനിയുടെ ഇന്റർവ്യൂ’ എന്നൊരു വാക്ക് കേള്‍ക്കുന്നത്. അപ്പോഴാണ് പുറത്തും ഇതുപോലത്തെ കളികള്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞതെന്നും ബ്ലെസ്ലീ പറയുന്നു.അപർണ, അഖില്‍, ധന്യ മേരി വർഗീസ് എന്നിവരുമായി നല്ല ബന്ധമുണ്ട്. സൂരജുമായി ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. മലപ്പുറത്ത് പോവുമ്പോള്‍ ഒന്ന് കാണണം. ശാലിനിയുമായി ബന്ധമുണ്ട്. ഏഷ്യാനെറ്റിന്റെ മൂന്ന് പരിപാടിക്ക് പോയിട്ടുണ്ട്. ധന്യ, റിയാസ്, അഖില്‍ ഒപ്പം ഞാനും എന്നീ നാലുപേർ ഒരു ടീമായിട്ടാണ് അടി മോനെ ബസർ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഒരു വിദേശ രാജ്യത്ത് പോയത് ദുബൈയിലാണ്. മൂന്ന് ദിവസത്തെ സന്ദർശനമായിരുന്നു. വളരെ മികച്ച അനുഭവമായിരുന്നു. പ്രവാസിമലയാളികളുമായുള്ള കൂടിക്കാഴ്ച എന്ന് പറയുന്നത് പ്രത്യേക അനുഭവമായിരുന്നു. കുറേ അറബികളുടെ ഇടയില്‍ മലയാളികള്‍ കൂടുമ്പോള്‍ ഒരു പ്രത്യേക വൈബാണ്. അവർക്ക് കുടുംബത്തില്‍ നിന്ന് ഒരാള്‍ ചെല്ലുന്ന അനുഭവമാണ് അവരെ സംബന്ധിച്ച്. അതുകൊണ്ട് തന്നെ നല്ല സന്തോഷമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
സിനിമ വരികയാണെങ്കില്‍ അഭിനേതാവ്, സംഗീതം അങ്ങനെ എന്ത് കിട്ടിയാലും എടുക്കും. ഇതൊക്കെ ആഗ്രഹിച്ച് നടന്ന ഒരു വ്യക്തിയാണ് ഞാന്‍. ആരും ചാന്‍സ് തരാതെ വന്നതോടെയാണ് സ്വന്തം നിലയ്ക്ക് ഇറങ്ങിയത്. മുന്‍നിരയിലേക്ക് എത്തിപ്പെടാന്‍ വേണ്ടി അതിന്റെ പിന്നാമ്പുറത്തുള്ള കാര്യങ്ങളൊക്കെ പഠിച്ചെടുത്തത്അതേസമയം, ബിഗ് ബോസ് മലയാളം സീസണ് 4 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ബ്ലെസ്ലീ. ആദ്യ ദിനം മുതല്‍ തന്റേതായ ഗെയിം രൂപപ്പെടുത്തികൊണ്ടായിരുന്നു താരത്തിന്റെ മുന്നേറ്റം.
വിമർശനങ്ങള്‍ നിരവധി നേരിടേണ്ടി വന്നുവെങ്കിലും പുറത്ത് ബ്ലെസ്ലിയെ പിന്തുണയ്ക്കുന് നിരവധിയാളുകള്‍ ഉണ്ടായിരുന്നു. ദില്‍ഷയുമായുള്ള ബന്ധമായിരുന്നു താരത്തിന്റെ മത്സരത്തില്‍ ഏറെ വിമർശിക്കപ്പെട്ട ഒരു ഘടകം. ഏതായാലും നൂറ് ദിവസവും ഷോയില്‍ തികച്ച് നിന്ന് സീസണിലെ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് താരം മടങ്ങിയത്.
