Malayalam
സുരഭി കാരണം ബിഗ് ബോസ്സിലെത്തി; രഘുവേട്ടാ, ഇങ്ങള് പോണ്ടട്ടാ, ഇങ്ങളുടെ ഉള്ളിലെ മൃഗം പുറത്തുവരുമെന്നായിരുന്നു പറഞ്ഞത്
സുരഭി കാരണം ബിഗ് ബോസ്സിലെത്തി; രഘുവേട്ടാ, ഇങ്ങള് പോണ്ടട്ടാ, ഇങ്ങളുടെ ഉള്ളിലെ മൃഗം പുറത്തുവരുമെന്നായിരുന്നു പറഞ്ഞത്
ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ആര് ജെ രഘു. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസില്‍ നിന്നും വന്നതിനാല്‍ ലോക് ഡൗണൊന്നും വലിയ പ്രശ്നമായിരുന്നില്ലെന്ന് രഘു പറയുന്നു. നിങ്ങളും ഇതൊക്കെ അനുഭവിക്കണമെന്നാണ് താന്‍ കുടുംബക്കാരോട് പറഞ്ഞതെന്നും രഘു പറയുന്നു. മൊബൈല്‍ ഇല്ലായിരുന്നു എന്നേയുള്ളൂ അവിടെ. എന്റെ പിറന്നാളിന്റെ അന്നാണ് ബിഗ് ബോസ് അവസാനിപ്പിച്ചത്. അതിന് ശേഷം ഒന്നൊന്നര മാസത്തോളം വീട്ടിലായിരുന്നു. പുറത്തിറങ്ങാനൊന്നും തോന്നിയിരുന്നില്ല. മൊബൈല്‍ നോക്കാനും വലിയ താല്പര്യമുണ്ടായിരുന്നില്ല. റേഡിയോയിലെ ജോലി രാജി വെച്ചാണ് ബിഗ് ബോസിലേക്ക് എത്തിയത്. റേഡിയോയില്‍ നിന്നും വീണ്ടും ഓഫറുണ്ടെങ്കിലും ഉടന്‍ റേഡിയോയിലേക്കില്ലെന്നും രഘു പറയുന്നു.
ബിഗ് ബോസ് ആദ്യ സീസണ് കണ്ടിരുന്നു. പേൡും സാബുമോനുമൊക്കെയുള്ള സംഭാഷണങ്ങള്‍ കണ്ടിരുന്നു. അവിടെ ഞാനായിരുന്നുവെങ്കില്‍ ഇതായിരിക്കില്ലേ പറയുകയെന്നൊക്കെ വിചാരിച്ചിരുന്നു. ആ സമയത്ത് ദുബായിലായിരുന്നു. ഇതിലെങ്ങനെ എത്തിപ്പെടുമെന്നൊക്കെ ആലോചിക്കുന്നതിനിടയിലാണ് വീണ്ടും കോഴിക്കോട്ടേക്ക് ലാന്‍ഡ് ചെയ്തത്. ബിഗ് ബോസ് തുടങ്ങാന്‍ പോണൂയെന്ന വാര്‍ത്തയൊക്കെ പുറത്തുവന്നിരുന്നു. സുരഭി ലക്ഷ്മിയാണ് എന്നെ ബിഗ് ബോസിലേക്ക് റഫര്‍ ചെയ്യുന്നത്. സുരഭി എന്റെ അടുത്ത സുഹൃത്താണ്. രഘുവേട്ടാ, ഇങ്ങള് പോണ്ടട്ടാ, ഇങ്ങളുടെ ഉള്ളിലെ മൃഗം പുറത്തുവരുമെന്നായിരുന്നു സുരഭി പറഞ്ഞത്. മൃഗം ഉണ്ടെങ്കിലല്ലേ പുറത്തുവരൂയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സുരഭിയും എന്റെ മറ്റ് ചില സുഹൃത്തുക്കളും വഴിയാണ് എന്റെ ബയോ അവിടെയെത്തിയത്. എന്നെപ്പോലും ഞെട്ടിച്ചായിരുന്നു അവരുടെ വിളി എത്തിയത്. സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ഡയാന ചേച്ചിയായിരുന്നു മുന്നിലുണ്ടായിരുന്നു. അന്ന് മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എടുക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. തിരഞ്ഞെടുത്തുവെന്നറിഞ്ഞപ്പോള് സന്തോഷമായിരുന്നു
