Connect with us

നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്‌തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല

Malayalam

നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്‌തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല

നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്‌തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല

നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്‌തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലെന്ന് മല്ലിക സുകുമാരൻ.

ആടുജീവിതം സിനിമാഷൂട്ടിംഗിന് പോയ പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയെന്നുള്ള വാർത്തയ്ക്ക് പിന്നാലെ ‘മല്ലിക എത്തിയിരുന്നു. താന്‍ കഴിഞ്ഞ ദിവസം കൂടി പൃഥ്വിയെ വിളിച്ചിരുന്നെന്നും അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റി ല്ലെന്നുമാണ് മല്ലിക പറഞ്ഞത്

മല്ലിക സുകുമാരന്റെ വാക്കുകൾ.

ഷൂട്ടിംഗ് നിറുത്തി വച്ചത് കുറച്ചു ദിവസങ്ങൾക്ക് മുമ്പേ സംഭവിച്ചതാണ്. ജോർദാനിൽ വളരെ സ്ട്രോംഗായിട്ടാണ് കർഫ്യൂ ഡിക്ളയർ ചെയ്‌തിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടിലായിരുന്നു കാര്യങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. ബ്ളെസി മെയിൽ അയട്ടിട്ടുണ്ടെന്ന് ചാനലുകളിൽ കൂടിയാണ് ഞാനും അറിഞ്ഞത്. വർക്ക് നടക്കുന്നില്ല എന്ന ബുദ്ധിമുട്ടല്ലാതെ മോന് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നമ്മുടെ അവസ്ഥപോലെ തന്നെയാണ് അവിടെയും. അങ്ങോട്ടോ ഇങ്ങോട്ടോ യാതൊരുവിധ വാഹന സൗകര്യങ്ങളുമില്ല.

പ്രധാനപ്പെട്ട ഒരുകാര്യം, ഞാൻ ഒരു മെസേജ് അയച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി മുരളീധരൻ സർ വിളിച്ചിരുന്നു. അദ്ദേഹത്തെ അറിയാം എന്നേയുള്ളൂ വലിയ പരിചയമില്ലായിരുന്നു. വിസ സംബന്ധമായോ, താമസ സംബന്ധമായോ, ഭക്ഷണ സംബന്ധമായോ യാതൊരു കുറവും വരാതെ ഞങ്ങൾ എല്ലാ ഏർപ്പാടും ചെയ്‌തിട്ടുണ്ട്. അതിലൊന്നും ഒരു ടെൻഷനും വേണ്ട. എന്നാണോ യാത്ര ചെയ്യാൻ സൗകര്യം കിട്ടുന്നത്, അന്നുവരെ അവർക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതെ എംബസി വഴി എല്ലാ കാര്യങ്ങളും ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രത്യേകമായിട്ട് ഒരു പ്ലെയിനിൽ കൊണ്ടുവരുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. സ്വാഭാവികമായിട്ടും അത് ശരിയല്ല എന്ന അഭിപ്രായമാണ് ഞാൻ പറഞ്ഞത്. പലയിടങ്ങളിലും നിരവധിപേർ കുടുങ്ങി കിടക്കുകയാണ്. നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്‌തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല’-

mallika sukumaran

Continue Reading
You may also like...

More in Malayalam

Trending

Recent

To Top