Actress
അച്ഛനില്ലാത്തത് കൊണ്ട് ഞാൻ ആരുടെയും അടുത്ത് ചെന്ന് എന്റെ മക്കളുടെ കല്യാണം നടത്തി തരണമെന്ന് പറഞ്ഞിട്ടില്ല. എന്റെ സുകുവേട്ടൻ അതെല്ലാം നോക്കിയും കണ്ടും കരകുതി വെച്ചു; മല്ലിക സുകുമാരൻ
അച്ഛനില്ലാത്തത് കൊണ്ട് ഞാൻ ആരുടെയും അടുത്ത് ചെന്ന് എന്റെ മക്കളുടെ കല്യാണം നടത്തി തരണമെന്ന് പറഞ്ഞിട്ടില്ല. എന്റെ സുകുവേട്ടൻ അതെല്ലാം നോക്കിയും കണ്ടും കരകുതി വെച്ചു; മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
ഇപ്പോഴിതാ മക്കളുടെ വിവാഹം നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിവാഹത്തിന് മറ്റാരുടെയും സഹായം തനിക്ക് ചോദിക്കേണ്ടി വന്നിട്ടില്ലെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മല്ലികയുടെ പ്രതികരണം.
ആദ്യം ഇന്ദ്രജിത്ത് വന്ന് ഇങ്ങനെയൊരു കുട്ടിയുടെ കാര്യം പറഞ്ഞു. അപ്പോഴാണ് പൂർണിമയെ ഞാൻ കാണുന്നത്. എൻഡിടിവിയിൽ വർക്ക് ചെയ്യുന്ന ഒരു കുട്ടിയുണ്ടെന്ന് പൃഥ്വിരാജും പിന്നീട് വന്ന് പറഞ്ഞു. കല്യാണം കഴിച്ച് കഴിഞ്ഞിട്ടാണ് ഇന്ദ്രന് നല്ല ജോലിയൊക്കെ കിട്ടുന്നത്. അതുവരെ അവന് വലിയ ജോലിയെന്ന് പറയാനൊന്നും ഇല്ലായിരുന്നു. രണ്ട് പെൺപിള്ളേരെ ചേച്ചിക്ക് ആലോചിച്ച് കൂടായിരുന്നോ എന്ന് എല്ലാവരും ചോദിക്കും. എന്തിനാണത്.
മക്കൾ ആരെയെങ്കിലും വിളിച്ച് കൊണ്ട് വരാൻ അത്ര മോശക്കാരൊന്നുമല്ല. അത്യാവശ്യം അവർക്ക് ചേരുന്ന, ബുദ്ധിപരമായും മാനസികമായും അവരുമായി ഐഡിയകൾ പങ്കുവെക്കാൻ അവരോടൊപ്പം നിൽക്കുന്ന രണ്ട് പെൺകുട്ടികളെ തന്നെ അവർ കണ്ടുപിടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. മക്കളുടെ കല്യാണം വന്നപ്പോൾ എന്റെ വീട്ടിൽ നിന്നുൾപ്പെടെ എല്ലാവരും ചോദിച്ചത് അതിനുള്ള സംഭവങ്ങളൊക്കെ കയ്യിലുണ്ടോ എന്നാണ്.
ഉണ്ടെന്ന് താൻ പറഞ്ഞെന്നും മല്ലിക സുകുമാരൻ ഓർത്തു. അച്ഛനില്ലാത്തത് കൊണ്ട് ഞാൻ ആരുടെയും അടുത്ത് ചെന്ന് എന്റെ മക്കളുടെ കല്യാണം നടത്തി തരണമെന്ന് പറഞ്ഞിട്ടില്ല. എന്റെ സുകുവേട്ടൻ അതെല്ലാം നോക്കിയും കണ്ടും അറിഞ്ഞും വേണ്ടത് പോലെ കരുതി വെച്ചു. കാശായിട്ട് ബാങ്കിൽ ഇട്ടെന്നല്ല. അവിടെയിവിടെയായി പുരയിടവും മറ്റും വാങ്ങി.
എന്തെങ്കിലും വിറ്റാലും സാരമില്ല, അവൾ ഒരു വിഷമം അറിയരുതെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെന്നും മല്ലിക സുകുമാരൻ പറയുന്നു. മരുമക്കളായ പൂർണിമയെയും സുപ്രിയെയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. മരുമക്കൾ യാത്രകളിൽ അവരുടെ അമ്മയെ ഒപ്പം കൊണ്ട് പോകാറുണ്ട്.
നിങ്ങൾ ഒപ്പം പോകാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. തനിക്ക് അവരുടെ ഒപ്പം പോകാൻ ആഗ്രഹമില്ല. അവർക്ക് അമ്മയോടായിരിക്കും കൂടുതൽ അടുപ്പം. ഭർതൃമാതാവിൽ നിന്നും അകലം പാലിക്കുന്നത് സമൂഹത്തിലെ രീതിയാണ്. മക്കൾക്കും മരുമക്കൾക്കുമൊപ്പം താമസിക്കാനും തനിക്ക് താൽപര്യമില്ല. ചെറിയ അകലമുള്ളത് ബന്ധങ്ങളെ നിലനിർത്തുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
മക്കൾ രണ്ട് പേരും എന്തെങ്കിലും ആവശ്യം പറഞ്ഞാൽ ഉടനെ എത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും നടി വ്യക്തമാക്കി. പരാമർശം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. മക്കൾക്കും മരുമക്കൾക്കും ഭാരമാകാത്തത് നല്ല തീരുമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം മല്ലിക സുകുമാരനൊപ്പം സമയം ചെലവഴിക്കാൻ പൃഥിരാജും ഇന്ദ്രജിത്തും ശ്രമിക്കേണ്ടതുണ്ടെന്നും അഭിപ്രായം വന്നു. നടിയുടെ മുപ്പതുകളിലാണ് ഭർത്താവ് നടൻ സുകുമാരൻ മരിക്കുന്നത്. ഇരുവരെയും കരിയറിൽ വലിയ താരങ്ങളാക്കിയതിൽ മല്ലിക സുകുമാരന്റെ പ്രയത്നമുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടി.
മക്കൾക്കൊപ്പമല്ല ഇന്ന് മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളുടെ സ്വകാര്യ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. മക്കളുടെ പണം തനിക്കിപ്പോൾ ആവശ്യമില്ലെന്നും സ്വന്തം വരുമാനമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. എന്റെ കാര്യങ്ങൾ നോക്കാനുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട്. പലരെയും ഞാൻ സഹായിക്കാറുണ്ടെന്നും മല്ലിക പറഞ്ഞു.
