മകൻ ഇന്ദ്രജിത്തിനോട് പക്ഷപാതപരമായി പെരുമാറി എന്ന വിമര്ശനത്തോട് തുറന്നടിച്ച് അമ്മയും നടിയുമായ മല്ലിക സുകുമാരൻ.. താൻ ഖത്തറിൽ പോകുമ്പോൾ ഇന്ദ്രജിത്തിന്റെ കാര്യം ഒരുപാട് പേര് ചോദിക്കാറുണ്ട്. അവൻ നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് പലരും പറയാറുണ്ട്. പൃഥ്വിരാജ് വരെ പറയാറുണ്ടെന്ന് നടി പറയുന്നു.
അതേസമയം വില്ലൻ, കോമഡി, നായകൻ ഇങ്ങനെ എല്ലാ വേഷങ്ങളും ഇന്ദ്രജിത്ത് ചെയ്യാറുണ്ടെന്നും എന്നിരുന്നാലും സിനിമ എന്നത് ഒരാൾ തിരുമാനിക്കുന്നതല്ലെന്നുംഎന്ത് റോളായാലും സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകർ അതിനെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ അംഗീകാരം എന്ന് പറയുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
പിന്നാലെ മക്കളോട് പക്ഷപാതം കാണിക്കുന്നു എന്ന വിമർശങ്ങളോടും നടി പ്രതികരിച്ചു. മക്കളുടെ കാര്യത്തിൽ ചേച്ചി കുറച്ച് പക്ഷപാതം കാണിക്കുന്നു എന്ന് അടുത്ത കാലത്ത് ഒരു കമന്റ് കണ്ടിരുന്നു.
വാസ്തവത്തിൽ അത് കേട്ടപ്പോൾ തനിക്ക് ചിരി വന്നെന്നും എന്ത് കണ്ടിട്ടാണ് ഞാൻ ഇന്ദ്രജിത്തിനോട് പക്ഷപാതപരമായി പെരുമാറുന്നെന്ന് പറയുന്നതെന്നും മല്ലിക ചോദിച്ചു. ഇന്ദ്രൻ ആരാണെന്ന് നിങ്ങൾക്കറിയില്ലേ.
താൻ ചത്ത് കഴിഞ്ഞാൽ കൊള്ളി വെക്കേണ്ട മോൻ ആണവണെന്നും അവനെ തനിക്ക് മാറ്റി നിർത്താൻ പറ്റുമോയെന്നും മല്ലിക വ്യക്തമാക്കി. അവനാണ് തന്റെ ആദ്യത്തെ സന്തതിയെന്നും പക്ഷപാതപരമായി പെരുമാറി എന്നൊന്നും ഒരു അമ്മയോട് പറയരുതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....