Malayalam
ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായാലും നമ്മള് വളര്‍ന്നു വന്ന സാഹചര്യങ്ങളൊന്നും മറക്കരുത്. തറവാടിത്തവും കുടുംബപാരമ്പര്യവുമൊന്നും കളയരുത്; ഈ രണ്ടു പെണ്ണുങ്ങള്‍ക്കും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്; മല്ലിക സുകുമാരന്‍
ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായാലും നമ്മള് വളര്‍ന്നു വന്ന സാഹചര്യങ്ങളൊന്നും മറക്കരുത്. തറവാടിത്തവും കുടുംബപാരമ്പര്യവുമൊന്നും കളയരുത്; ഈ രണ്ടു പെണ്ണുങ്ങള്‍ക്കും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്; മല്ലിക സുകുമാരന്‍
മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിക സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകര്‍ക്ക് പരചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരന്‍. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ ഒരു ചാനല്‍ ഷോയ്ക്കിടയില്‍ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും സംസാരിക്കുകയാണ് മല്ലിക. തന്റെ കുടുംബത്തില്‍ തന്റെ അമ്മയെ ആണ് എല്ലാവരും മാതൃകയാക്കുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ചെറുപ്പകാലം മുതല്‍ താനൊക്കെ അമ്മയെ ആണ് മാതൃകയായി കാണുന്നത്. ചിട്ടയായ ജീവിതം പഠിപ്പിച്ചതും ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞു തന്നതുമെല്ലാം അമ്മയാണെന്ന് താരം പറയുന്നു.
ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായാലും നമ്മള് വളര്‍ന്നു വന്ന സാഹചര്യങ്ങളൊന്നും മറക്കരുത്. തറവാടിത്തവും കുടുംബപാരമ്പര്യവുമൊന്നും കളയരുത്. അതനുസരിച്ചു വേണം ജീവിക്കാന്‍ എന്നൊക്കെ പറയുമായിരുന്നു. തന്റെ മുത്തച്ഛനും അമ്മയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പറയുമായിരുന്നു എന്നും മല്ലിക വിശദീകരിച്ചു.
എല്ലാ കാര്യത്തിലും അമ്മയുടെ അഭിപ്രായം ചോദിച്ചിട്ടേ എന്തും ചെയ്യൂ. അമ്മ ഒരു മാതൃക മങ്കയാണ്. വലിയൊരു പാഠമായിരുന്നു. ഇന്നും തന്റെ മക്കള്‍ക്ക് താന്‍ പറഞ്ഞുകൊടുക്കാറുണ്ട്, അമ്മൂമ്മയെ ഒക്കെ കേള്‍ക്കണം അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒക്കെ ഒരുപാട് വിലയുണ്ട് എന്നൊക്കെ. തന്റെ അമ്മയെ ഒരു ദേവിയെ പോലെയാണ് കാണുന്നത്. തങ്കമ്മ എന്നായിരുന്നു പേരെന്നും മല്ലിക സുകുമാരന്‍ വിശദീകരിച്ചു.
താന്‍ വലിയ ദുഃഖങ്ങള്‍ സംഭവിച്ചപ്പോഴും അതിജീവിച്ചത് ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടാണ് എന്ന് പറയുകയാണ് മല്ലിക. സുകുവേട്ടന് ഇല്ലാതിരുന്നിട്ടും എനിക്ക് ആ വിഷമതകളെ താണ്ടി ഇവരെ ഇത്രത്തോളം കൊണ്ടുവരാന്‍ പറ്റി എന്നതിനാണ് താന്‍ ദൈവത്തോട് നന്ദി പറയുന്നത്. സുകുവേട്ടന്റെ ഉപദേശവും എന്റെ കഷ്ടപ്പാടും ഭഗവാനോടുള്ള പ്രാര്‍ത്ഥനയും. ഇത് മൂന്നും ആയിരുന്നു എന്റെ ആയുധങ്ങളെന്ന് മല്ലിക പറയുന്നു.
മരുമക്കളെ കുറിച്ചും മക്കളെ കുറിച്ചും മല്ലിക പറയുന്നതിങ്ങനെ:
‘രാജു ഒരു പ്രത്യേക ടൈപ്പാണ്. അവന് സുപ്രിയയെ പോലെ ഒരാളില്ലെങ്കില്‍ ഒന്നും നടക്കത്തില്ല. പ്രൊഡക്ഷന്‍ കാര്യങ്ങളൊക്കെ സുപ്രിയയാണ് നോക്കുന്നത്. ‘ഇന്ദ്രനും പൂര്‍ണിമയെ പോലെയൊരാള്‍ ഇല്ലാതെ പറ്റില്ല. ഈ രണ്ടു പെണ്ണുങ്ങള്‍ക്കും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്. ദൈവം അറിഞ്ഞുകൊടുത്തതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ രണ്ടു മക്കള്‍ അല്ലായിരുന്നെങ്കില്‍ എന്റെ ഗതി എന്തായേനെ’ എന്നാണ് മല്ലിക പറയുന്നത്.
മക്കള്‍ രണ്ടുപേരും മിടുക്കരാണ്. എനിക്ക് അവരെ കുറിച്ച് എടുത്ത് പറയാന്‍ തക്കമുള്ള വ്യത്യാസം കിട്ടുന്നില്ല. രണ്ടുപേരും രണ്ടു തരത്തില്‍ മിടുക്കരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. മക്കളോടൊപ്പം പോയി നില്‍ക്കാത്തതിന് കാരണം, തനിക്ക് ഒരു കുഴപ്പമുണ്ട്. രാവിലെ മരുമക്കളുടെ അടുത്ത് ചെന്ന് മോളെ ഒരു കാപ്പി കിട്ടുമോ എന്നൊന്നും ചോദിക്കാന്‍ തനിക്ക് പറ്റില്ല.
താന്‍ എന്റേതായ വഴിക്ക് തന്റെ ജോലിക്കാരൊക്കെ ആയിട്ടാണ് കഴിയുന്നത്. തനിക്ക് അങ്ങനെ കൂടെ പോയി താമസിക്കുന്നതിനോട് അത്ര താല്പര്യമില്ലെന്ന് മല്ലിക പറയുന്നു.കൂടാതെ, താന്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളായതുകൊണ്ട് മകളുടെ വിവാഹം സംബന്ധിച്ച് അങ്ങനെ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മല്ലിക പറയുകയാണ്.
അടുത്തിടെ നല്കിയ അഭിമുഖത്തില്‍ സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്നൊരു അവതാരമായിരുന്നു എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്.
എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരന്‍ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരന്‍ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാന്‍ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് ഇപ്പോള്‍ 39 വയസല്ലേ ആയിട്ടുള്ളു. കൊച്ച് പിള്ളേരല്ലേ, ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്. ആ സ്ഥാനത്തേക്ക് ഇനി ഒരാളെ കാണാന്‍ പറ്റില്ല എന്നും താരം അന്ന് പറഞ്ഞിരുന്നു.
മക്കള്‍ക്കൊപ്പം താമസിക്കാത്തതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. പൂര്‍ണിമയും സുപ്രിയയുമെല്ലാം കൂടെ വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ട്. സുകുവേട്ടന് എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന്, നടി പറഞ്ഞു.
