Malayalam
പണ്ട് കാലത്ത് ഞങ്ങളെ എന്തെല്ലാം പറഞ്ഞ് അമ്മമാര്‍ പേടിപ്പിച്ചിട്ടുണ്ട്, ‘താലി മാത്രം ഊരി വയ്ക്കല്ലേ മോളെ, കുടുംബത്തിന്റെ ഐശ്വര്യത്തിന് ഇതാണ് വേണ്ടത് എന്നൊക്കെ’, പറഞ്ഞവരുണ്ട്! ഇന്ന് സുപ്രിയക്ക് ആണേലും പൂര്‍ണ്ണിമയ്ക്ക് ആണേലും താലിമാല ഇല്ലെങ്കിലും സാരമില്ലെന്ന് മല്ലിക സുകുമാരൻ
പണ്ട് കാലത്ത് ഞങ്ങളെ എന്തെല്ലാം പറഞ്ഞ് അമ്മമാര്‍ പേടിപ്പിച്ചിട്ടുണ്ട്, ‘താലി മാത്രം ഊരി വയ്ക്കല്ലേ മോളെ, കുടുംബത്തിന്റെ ഐശ്വര്യത്തിന് ഇതാണ് വേണ്ടത് എന്നൊക്കെ’, പറഞ്ഞവരുണ്ട്! ഇന്ന് സുപ്രിയക്ക് ആണേലും പൂര്‍ണ്ണിമയ്ക്ക് ആണേലും താലിമാല ഇല്ലെങ്കിലും സാരമില്ലെന്ന് മല്ലിക സുകുമാരൻ
മലയാളികളുടെ ഇഷ്ട താര കുടുംബമാണ് സുകുമാരന്റെത്. വർഷങ്ങളായി മലയാള സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമാണ് മല്ലികാസുകുമാരനും. മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളുടെ അമ്മ കൂടിയാണ് മല്ലിക. നടന്മാരായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണക്കാരി ഈ അമ്മയാണ്. നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
വിവാഹശേഷം പൃഥ്വിരാജിന്റെയോ ഇന്ദ്രജിത്തിന്റെയോ പുറകേ താന്‍ പോയിട്ടില്ലെന്നാണ് പുതിയ അഭിമുഖത്തിൽ മല്ലിക സുകുമാരന്‍ പറയുന്നത്
പഴമയും പുതുമയും തമ്മില്‍ എങ്ങനെയാണ് വേര്‍തിരിച്ചു കാണുന്നതെന്ന ചോദ്യത്തിന് വളരെ വിശദമായിട്ടുള്ള മറുപടിയാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. ‘ചില കാര്യങ്ങള്‍ നമ്മള്‍ ശീലിച്ചതോ പഠിച്ചതോ ആയിരിക്കില്ല ജീവിതത്തില്‍ നടക്കുന്നത്. ഒരു പക്ഷെ നമ്മള്‍ ആ ഒറ്റ കാര്യത്തില്‍ ഉപദേശിക്കാന്‍ തുടങ്ങിയാല്‍ നഷ്ടമാകുന്നത് നമ്മുടെ മക്കളുടെ സ്വസ്ഥതയാകും. അത് മനസിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ളതാണോ എന്റെ മക്കളും മരുമക്കളും ചെയ്യുന്നത്. ഒരിക്കലും അല്ല. ഞാന്‍ വേണം അവരെ മെന്റലി സ്‌ട്രോങ്ങ് ആക്കേണ്ടത്.
എന്റെ മനസ്സില്‍ എന്തുണ്ടെങ്കിലും ആരെയും സുഖിപ്പിക്കാനും ദുഃഖിപ്പിക്കാനും നില്‍ക്കാറില്ല. ഉള്ള കാര്യം അങ്ങനെ തുറന്ന് പറയും. അതായിരുന്നു സുകുവേട്ടന്റെ രീതിയും. മക്കള്‍ ഇല്ലാതെ ഒറ്റയ്ക്ക് കിട്ടുമ്പോള്‍ മോളെ സൂക്ഷിക്കണമെന്ന് പറഞ്ഞ് കൊടുക്കാറുണ്ട്. വലുതായി കഴിഞ്ഞാല്‍ ശത്രുത കൂടും. അതിപ്പോ ഏത് മേഖലയാണെന്നില്ല. എല്ലായിടത്തും അങ്ങനെയാണ്. ഇപ്പോള്‍ കാണുന്ന ഏറ്റവും വലിയ വിഷയം ജാതി വച്ചുള്ള വേര്‍തിരിവാണ്. അത് സഹിക്കനാകില്ല. ഞങ്ങളുടെ പഠനകാലത്ത് ഇതൊന്നും കേട്ടിട്ട് പോലുമില്ല.
ഇന്നത്തെ കാലത്ത് അമ്മമാരും വര്‍ക്ക് ചെയ്യുന്ന ആളുകളാണ്. അതിലൊരു തെറ്റും പറയാനാകില്ല. പണ്ട് കാലത്ത് ഞങ്ങളെ എന്തെല്ലാം പറഞ്ഞ് അമ്മമാര്‍ പേടിപ്പിച്ചിട്ടുണ്ട്. ‘താലി മാത്രം ഊരി വയ്ക്കല്ലേ മോളെ, കുടുംബത്തിന്റെ ഐശ്വര്യത്തിന് ഇതാണ് വേണ്ടത് എന്നൊക്കെ’, പറഞ്ഞവരുണ്ട്. തമിഴില്‍ ഒരു ചൊല്ലുണ്ട്, ആവതും പെണ്ണാലെ, അഴിവതും പെണ്ണാലെ എന്ന്. അതായത് ഒരു കുടുംബം നന്നാകുന്നതും നശിക്കുന്നതും പെണ്ണിനെ കൊണ്ടാണ് എന്ന്.
അങ്ങനത്തെ വിശ്വാസങ്ങള്‍ കുറെ നമ്മളില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇന്ന് സുപ്രിയക്ക് ആണേലും പൂര്‍ണ്ണിമയ്ക്ക് ആണേലും താലിമാല ഇല്ലെങ്കിലും സാരമില്ല. മാച്ചിന് മാച്ച് ഉള്ള കമ്മലും മാലയും മതി. അതോക്കെയാണ് കാലം. കല്യാണം കഴിഞ്ഞ ശേഷം സിനിമയില്‍ അഭിനയിക്കാന്‍ പോകണോന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. അതിലൊന്നും വലിയ കാര്യമില്ലെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.
പൃഥ്വിരാജും പിതാവ് സുകുമാരനും തമ്മിലുള്ള ചില സാമ്യങ്ങളെ കുറിച്ചും അഭിമുഖത്തിനിടെ നടി സംസാരിച്ചിരുന്നു. ‘സുകുവേട്ടന്റെ സ്വഭാവത്തിന്റെ ഒരു ഛായ മാത്രമേ എനിക്കുള്ളൂ. അദ്ദേഹത്തിന്റെ ഡിറ്റോ എന്ന് പറഞ്ഞാല്‍ അത് രാജുവാണ്. സുകുവേട്ടന്‍ എപ്പോഴും പറയാറുള്ള ഒരു കാര്യം നുണ പറയരുതെന്നാണ്. നമ്മള്‍ ഒരു നുണ പറഞ്ഞാല്‍ അതിന്റെ ടെന്‍ഷന്‍ നമ്മുടെ മനസ്സില്‍ എന്നുമുണ്ടാകും.
നുണ പറഞ്ഞ ആളെ കാണുമ്പോള്‍ അയാളിത് അറിഞ്ഞിട്ട് വരുന്നതാണോ എന്ന പേടി നമുക്ക് വരും. അയാളത് കണ്ടുപിടിച്ചോ, എന്നൊക്കെ ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ചോണ്ടിരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ആരെയും വേദനിപ്പിക്കാത്ത സത്യം നമുക്ക് തുറന്നു പറയാന്‍ സാധിക്കുമെന്നാണ് പുള്ളി പറഞ്ഞിട്ടുള്ളതെന്നും’, മല്ലിക കൂട്ടിച്ചേര്‍ക്കുന്നു.
