Malayalam
നിന്റെ തിരിച്ചുവരവ് കാത്തിരുന്ന ഒരു മുത്തശ്ശിയാണ് ഞാൻ; വികാരനിര്‍ഭരമായ കുറിപ്പുമായി മല്ലിക സുകുമാരൻ
നിന്റെ തിരിച്ചുവരവ് കാത്തിരുന്ന ഒരു മുത്തശ്ശിയാണ് ഞാൻ; വികാരനിര്‍ഭരമായ കുറിപ്പുമായി മല്ലിക സുകുമാരൻ
ദേവനന്ദയ്ക്ക് വേണ്ടി കേരളം മുഴുവൻ പ്രാർത്ഥിച്ചു. എന്നാൽ ആ പ്രാർത്ഥന വിഫലമായി .. ദേവനന്ദയുടെ മരണം കേരളത്തെ കണ്ണീരിലാഴ്ത്തി. മകളുടെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി മല്ലിക സുകുമാരനും സുപ്രിയ മേനോനും. വാവേ…. എന്താ കുഞ്ഞേ സംഭവിച്ചത്….? നിന്റെ തിരിച്ചുവരവ് കാത്തിരുന്ന ഒരു മുത്തശ്ശിയാണ് ഞാന്‍….. തണുത്ത് വിറങ്ങലിച്ച ആ കുഞ്ഞു ശരീരം….. ഓര്‍ക്കാന്‍ കൂടി വയ്യ ….. ഈശ്വരാ ! ആരേയാണ് ശിക്ഷിക്കേണ്ടത്……’-മല്ലിക സുകുമാരന്‍ ദേവനന്ദയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചു.
ഒരു അമ്മയെന്ന നിലയിലാണ് സുപ്രിയ തന്റെ വേദന അറിയിച്ചത്. ദേവനന്ദ എന്ന് പറയുന്നതിന് മുന്‍പ് പൊന്നു എന്ന ഓമനപ്പേര് ചേര്‍ത്താണ് ഈ അമ്മ പോസ്റ്റ് തുടങ്ങുന്നത്. ‘പൊന്നു (ദേവനന്ദ) എന്ന ആറു വയസ്സുകാരി ഇനിയില്ല. ഒരഞ്ചു വയസ്സുകാരിയുടെ അമ്മയെന്ന നിലയില്‍, അവളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന മനോവിഷമം എന്തെന്ന് ചിന്തിക്കാന്‍ പോലുമാവില്ല. കുഞ്ഞേ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ ഘട്ടം തരണം ചെയ്യാന്‍ നിന്റെ അച്ഛനമ്മമാര്‍ക്ക് ഈശ്വരന്‍ കരുത്ത് പകരട്ടെ,’ സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
mallika sukumaran
