Connect with us

ഇന്ദ്രജിത്തിന്റെ വീട്ടിൽ ഓണം ആഘോഷിച്ചതിന് പിന്നിൽ?പൃഥ്വി ചെയ്തത്! കോടികളുടെ സ്വത്ത് വിൽക്കാതെ മല്ലിക ?

Actor

ഇന്ദ്രജിത്തിന്റെ വീട്ടിൽ ഓണം ആഘോഷിച്ചതിന് പിന്നിൽ?പൃഥ്വി ചെയ്തത്! കോടികളുടെ സ്വത്ത് വിൽക്കാതെ മല്ലിക ?

ഇന്ദ്രജിത്തിന്റെ വീട്ടിൽ ഓണം ആഘോഷിച്ചതിന് പിന്നിൽ?പൃഥ്വി ചെയ്തത്! കോടികളുടെ സ്വത്ത് വിൽക്കാതെ മല്ലിക ?

മക്കൾക്കൊപ്പം താൻ നിൽക്കാത്തതിന്റെ കാരണം വ്യക്തമാക്കി മല്ലിക സുകുമാരൻ. അത്യാവശ്യം തനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് വിറ്റാൽ ഒരു വലിയ തുക ബാങ്കിലിട്ട് തനിക്ക് കാലും നീട്ടി ഇരിക്കാമെന്നും നടി പറയുന്നു.

അത് വിൽക്കാത്തത് എന്റെ കുഞ്ഞുങ്ങൾക്കുള്ളതായത് കൊണ്ടാണെന്നും പൈസയ്ക്ക് വലിയ അതിമോഹമില്ല, അച്ഛനുണ്ടാക്കിയത് മക്കൾ അനുഭവിച്ചോട്ടെയെന്നും അതിനാലാണ് സ്വത്ത് വിൽക്കാത്തതെന്നും മല്ലിക പറഞ്ഞു.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പുതിയ വീടിനെ കുറിച്ചും മല്ലിക വാചാലയായി. എറണാകുളത്ത് നല്ല വീട് വെച്ചിട്ടുണ്ട് ഇന്ദ്രജിത്ത്. ഇത്തവണ ഓണം ഇന്ദ്രജിത്തിന്റെ വീട്ടിലും പിറന്നാൾ ആഘോഷം പൃഥ്വിരാജിന്റെ വീട്ടിലുമായിരുന്നു.

അവിടെ ആദ്യത്തെ ഓണമായിരുന്നു. അങ്ങനെ എല്ലാവരും തീരുമാനിച്ചു ഒരുമിച്ച് കൂടാമെന്ന്. രണ്ട് മക്കളും തകങ്ങളുടെ വീട്ടിലെ ഒരു മുറി അമ്മയ്ക്കാണേ എന്ന് പറയാറുണ്ടെന്നും മല്ലിക സന്തോഷത്തോടെ പറയുന്നു.

എന്നാൽ പറച്ചിൽ കേട്ടാൽ തോന്നും താനവിടെ ചെന്ന് കിടക്കുമെന്ന്. അമ്മയ്ക്ക് കിടക്കാൻ താഴയൊരു മുറിയെന്ന് പറച്ചിലൊക്കെയുണ്ടെങ്കിലും അമ്മ അനങ്ങാൻ പോകുന്നില്ലെന്ന് അവർക്ക് വിശ്വാസമാണെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top