Malayalam
മല്ലിക സുകുമാരൻ രാഷ്രീയത്തിലേക്ക്.. മുന്നറിയിപ്പുമായി താരം
മല്ലിക സുകുമാരൻ രാഷ്രീയത്തിലേക്ക്.. മുന്നറിയിപ്പുമായി താരം
മുന്നറിയിപ്പുമായി നടി മല്ലിക സുകുമാരൻ. പ്രളയത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ച് മനസു തുറന്ന് മല്ലിക സുകുമാരന്‍. ഇതിനൊരു പ്രതിവിധി ഉണ്ടായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും, അവര്‍ക്കെ ഇവിടെ ജീവിക്കാനാകുയെന്നും ഇവര്‍ പ്രതികരിച്ചു.
കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നായിരുന്നു മല്ലിക സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറിയത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാസുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണം മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ല
വെള്ളം കയറിയതിനാല്‍ താന്‍ തന്നെ ഫയര്‍ ഫോയ്‌സില്‍ വിളിച്ച് പറഞ്ഞതാണ് കാറ് നില്‍ക്കുന്നിടത്ത് ഞങ്ങളെ കൊണ്ടു വിടണമെന്ന്. അങ്ങനെ ഫയര്‍ ഫോഴ്സ് വന്നു കൊണ്ടു വിട്ടുവെന്നും താരം പറയുന്നു. മൂന്നു വര്‍ഷമായി താന്‍ പറയുന്നതാണ് ആ കനാലിന്റെ കാര്യം, എഴുതി കൊടുത്തു, മാത്യൂ.ടി. തോമസാണ് അന്ന് എറിഗേഷന്‍ മന്ത്രി. ചെന്ന് കണ്ട് കത്തു കൊടുത്തിട്ട് കനാലിന്റെ അവസ്ഥയും മാലിന്യം നിറയുന്നതിനെകുറിച്ചും പറഞ്ഞു. ഇത് മാറ്റണം ഈ കനാല്‍ വൃത്തിയാക്കണം ഇല്ലെങ്കില്‍ മഴ വരുമ്പോള്‍ അത് ഓവര്‍ഫ്‌ലോ ചെയ്ത് റോഡിലും മുറ്റത്തുമൊക്കെ വെള്ളം കയറുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് റോഡ് വരെ നിക്കത്തൊള്ളൂ അതിന്റെ കൂടെ ഡാമുകൂടെ തുറന്നപ്പോള്‍ പറ്റിയതാണ് കഴിഞ്ഞ പ്രാവശ്യത്തെ ആ വലിയ അപകടമെന്നും വെറും 80 ലക്ഷം രൂപയാണ് ചെലവ് എന്നിട്ട് അവര്‍ക്ക് ഫണ്ടില്ല എന്നതാണ് തന്നോട് പറഞ്ഞതെന്നും മല്ലിക പറയുന്നു
2018ല്‍ പെയ്ത മഴയിലും നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലായിരുന്നു അന്ന്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും അന്ന് വെള്ളത്തിനടിയിലയി. ഇതോടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്ബില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത് വലിയ വാര്‍ത്തയായിരുന്നു
mallika sukumaran
