ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. താരത്തിന്റേതായി പുറത്തെത്തിയ രാധേശ്യാമിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രമായി ഹസ്തരേഖ വിദഗ്ധനായാണ് പ്രഭാസ് എത്തുന്നത്.
ഇപ്പോഴിതാ തന്നെ വച്ച് ഒരു ലവ് സ്റ്റോറി എടുക്കുന്ന വളരെ പ്രയാസമുള്ള ജോലിയാണെന്ന് പറയുകയാണ് പ്രഭാസ്. സംവിധായകന് രാധാകൃഷ്ണ കുമാര്‍ ഒരു വര്‍ഷം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥയാണ് സിനിമയില്‍ ഏറ്റവും പ്രധാനം. അതുശരിയായാല്‍ സിനിമ പകുതിയും ഓകെയായി.
ഏതു ഭാഷയിലാണെങ്കിലും അങ്ങനെ തന്നെ. എന്നെ വച്ച് ഒരു ലവ് സ്റ്റോറി എടുക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അതേപോലെ കാണുന്നവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതാവണം എന്നത് മറ്റൊരു കാര്യം. അതുകൊണ്ടു തന്നെ അദ്ദേഹം തിരക്കഥയില്‍ ഒരുപാട് പണി ചെയ്തുവെന്ന് താരം പറയുന്നു.
ഹസ്തരേഖാ വിദഗ്ധന്‍ ആണെങ്കിലും കഥാപാത്രം സ്റ്റൈലിഷാണ്. അതിനായി ഭാരം കുറയ്ക്കണമെന്ന് തോന്നി. സംവിധായകന് രാധാകൃഷ്ണ കുമാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അതേ അഭിപ്രായമായിരുന്നു. അങ്ങനെ താന്‍ വീഗന്‍ ഡയറ്റ് ചെയ്തു. പൂര്‍ണമായും പച്ചക്കറികളും പഴങ്ങളും ഡ്രൈഫ്രൂട്ട്സും മാത്രം. അതായിരുന്നു ഏറ്റവും വലിയ കടമ്പ എന്നാണ് പ്രഭാസ് പറയുന്നത്. ഇറ്റലിയിലും ഇന്ത്യയിലുമായാണ് രാധേശ്യാം പൂര്‍ത്തിയാക്കിയത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...