Bollywood
‘ഇത് ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസമാണ്, വിവാഹതിയ്യതി വെളിപ്പെടുത്തി ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്
‘ഇത് ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസമാണ്, വിവാഹതിയ്യതി വെളിപ്പെടുത്തി ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്
വിവാഹതിയ്യതി വെളിപ്പെടുത്തി ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്.തന്റെ കാമുകന് നൂപുര്‍ ശിഖരെയുമായുള്ള വിവാഹ തീയതി പങ്കുവച്ചു കൊണ്ടാണ് ഇറ എത്തിയിരിക്കുന്നത്.
ജനുവരി 3ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇറ പറഞ്ഞു. ‘ഇത് ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസമാണ്’ എന്നും ഇറ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് ഏത് വര്‍ഷമാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇറ വ്യക്തമാക്കി.
ഫിറ്റ്നസ് പരിശീലകനായ നൂപുര്‍ ശിഖരെയുമായി രണ്ടു വര്‍ഷത്തോളം ഇറ ഡേറ്റിംഗില്‍ ആയിരുന്നു. ഇറയും നൂപുരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ മാതാപിതാക്കളും കിരണ്‍ ആന്റിയും കൂടാതെയുള്ള തന്റെ പിന്തുണയാണ് ‘പോപ്പേ’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നൂപൂര്‍ എന്നും ഇറ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ആമിര്‍ ഖാന്റെയും റീന ദത്തയുടെയും മകളാണ് ഇറ.
