Connect with us

വിവാഹ വാർഷിക ദിനത്തിൽ സംവിധായകന് എട്ടിന്റെ പണി; കാരണക്കാരി മഞ്ജു വാരിയർ, എന്തൊരു ഗതിക്കേട്

Malayalam

വിവാഹ വാർഷിക ദിനത്തിൽ സംവിധായകന് എട്ടിന്റെ പണി; കാരണക്കാരി മഞ്ജു വാരിയർ, എന്തൊരു ഗതിക്കേട്

വിവാഹ വാർഷിക ദിനത്തിൽ സംവിധായകന് എട്ടിന്റെ പണി; കാരണക്കാരി മഞ്ജു വാരിയർ, എന്തൊരു ഗതിക്കേട്

ജാക്ക് ആൻഡ് ജിൽ’ എന്ന സന്തോഷ് ശിവൻ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് . ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാട്ട് പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ ‘കിം കിം കിം’ എന്ന ഗാനത്തിന്റെ ഡാൻസ് ചലഞ്ച്‌ മഞ്ജു വാര്യർ ആരംഭിച്ചിരുന്നു.ഒട്ടേറെപ്പേർ ഇതിന്റെ ഭാഗമായി മഞ്ജു ചെയ്ത പോലെ നൃത്തം ചെയ്ത് പോസ്റ്റ് ചെയ്യുന്നുണ്ട്

ഇപ്പോഴിതാ മഞ്ജുവാര്യർ ‘കാരണം’ വിവാഹ വാർഷികത്തിന് ഒഴിഞ്ഞ പ്ളേറ്റുമായി സംവിധായകൻ എം.ബി. പത്മകുമാറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . വിവാഹം കഴിഞ്ഞ് 21 വർഷങ്ങൾ തികഞ്ഞ ദിവസമാണ് സംവിധായകൻ എം.ബി. പത്മകുമാർ ഈ അവസ്ഥ നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ പതിനൊന്നാം തിയതിയായിരുന്നു വിവാഹവാർഷികം. വീട്ടിൽ സ്പെഷ്യൽ ആയി എന്തൊക്കെയെ ഉണ്ടാക്കും എന്ന പ്രതീക്ഷയിലായിരുന്നു പത്മകുമാർ. അതിനായി അടുക്കളയിൽ തയാറാക്കാൻ വച്ച ഭക്ഷണ സാധനങ്ങളുടെ പൂർത്തിയാക്കാത്ത ചിത്രവും, കത്തിച്ചു വച്ച ഗ്യാസ് അടുപ്പും വീഡിയോയിൽ കാണിക്കുന്നു. പത്മകുമാറിന്റെ ഭാര്യയും മകളും കുറച്ചു ദിവസങ്ങളായി ഈ ഗാനത്തിന് വേണ്ടിയുള്ള ഡാൻസ് പ്രാക്ടിസിലാണ്. മറ്റുള്ള ജോലികൾ എല്ലാം മാറ്റിവച്ചാണ് ഇരുവരും ഇതിൽ മുഴുകിയതെന്ന് പത്മകുമാർ വീഡിയോയിൽ പറയുന്നു. അതിന്റെ രസകരമായ ഒരു അവതരണമാണ് അദ്ദേഹം ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്.

മഞ്ജു വാര്യരുടെ കിം കിം ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് താരപുതിമാരും കഴിഞ്ഞ ദിവസം എത്തിയിരുന്നു
നടന്‍ ഷാജു ശ്രീധറിന്റെയും നടി ചാന്ദ്‌നിയുടെയും മക്കളായിരുന്നു വീഡിയോയുമായി എത്തിയത് . കിം കിം ഗാനത്തിനൊപ്പം നന്ദനയും നീരാഞ്ജനയുമാണ് ചുവട് വെച്ചിരിക്കുന്നത്. നന്ദനയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചക്കപ്പഴം ‘നാത്തൂന്മാർ മഞ്ജുവിന്റെ ഡാന്‍സ് ചലഞ്ചുമായി എത്തിയിരുന്നു. ചക്കപ്പഴത്തിലെ അഭിനേതാക്കളായ അശ്വതി ശ്രീകാന്ത്, ശ്രുതി രജിനികാന്ത് ചക്കപ്പഴത്തിലെ പ്രധാന നടനായ ശ്രീകുമാറിൻ്റെ ഭാര്യയും നടിയുമായ സ്നേഹാ ശ്രീകുമാർ എന്നിവർ ചേർന്നാണ് കിം കിം ഗാനത്തിന് ചുവടു വെച്ചത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top