Malayalam
മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്; തുറന്ന് പറഞ്ഞ് നടി
മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്; തുറന്ന് പറഞ്ഞ് നടി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.
പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ചിത്രീകരണത്തിനിടെ തനിക്ക് പിണഞ്ഞ അബദ്ധം തുറന്നുപറഞ്ഞിരിക്കുകയാണ് കീര്‍ത്തി. മഹേഷ് ബാബുവിനെ അബദ്ധത്തില്‍ തല്ലി എന്നാണവര്‍ വെളിപ്പെടുത്തിയത്.
‘സര്‍ക്കാരു വാരി പാട്ട’യുടെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് കീര്‍ത്തി സുരേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ അവസാന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനിടെ തന്റെ ഭാഗത്തുനിന്നും ചെറിയ പിഴവുപറ്റി. മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തെറ്റുമനസിലാക്കി അപ്പോള്‍ത്തന്നെ മാപ്പുചോദിച്ചു.
വളരെ കൂളായാണ് മഹേഷ് ബാബു പെരുമാറിയതെന്നും അവര്‍ പറഞ്ഞു. പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.
