Malayalam
‘കല്യാണം കഴിക്കണ്ട, എന്നും മകളായി കൂടെ കാണും എന്ന് വാക്ക് തന്നു’; ദിവ്യയുടെ മകള്‍ക്കൊപ്പം ബിജേഷ്
‘കല്യാണം കഴിക്കണ്ട, എന്നും മകളായി കൂടെ കാണും എന്ന് വാക്ക് തന്നു’; ദിവ്യയുടെ മകള്‍ക്കൊപ്പം ബിജേഷ്
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. എല്ലാവര്ക്കും എടുത്ത് പറയുവാന്‍ ഉള്ളതും അഭിനേതാക്കളുടെ മികവിനെ കുറിച്ച് തന്നെ. ഒന്നിനൊന്ന് മികച്ച അഭിനയം ആണ് കഥാപാത്രങ്ങള്‍ കാഴ്ച വെയ്ക്കുന്നത്. സംഭവ ബഹുലമായ എപ്പിസോഡുകള്‍ ആണ് സാന്ത്വനം പരമ്പരയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. വാനമ്പാടി പരമ്പരക്ക് ശേഷം അവന്തിക ക്രിയേന്‍ഷന്‍സിന്റെ ബാനറില്‍ ആണ് പരമ്പര എത്തുന്നത്.
പരമ്പരയില്‍ കഥാപാത്രങ്ങള്‍ ആയെത്തുന്ന താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ്. മിക്കവാറും ആ സൗഹൃദത്തെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്രോ്്ട് പങ്ക് വെയ്ക്കാറുമുണ്ട്. സാന്ത്വനത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും ആരാധകര്‍ ഏറെയാണ്. സേതു എന്ന കഥാപാത്രം ആയി എത്തുന്ന ബിജേഷ് അവണൂര്‍ പങ്കിടുന്ന വീഡിയോകളും ചിത്രങ്ങളും അതിവേഗം ആണ് വൈറല്‍ ആകുന്നത്.
ഇപ്പോള്‍ ബിജേഷ് പങ്കിട്ട ഒരു വീഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പരമ്പരയില്‍ സാവിത്രി ആയി എത്തുന്ന ദിവ്യയുടെ മകള്‍ക്ക് ഒപ്പമുള്ള വീഡിയോ ആണ് ഇത്തവണ ബിജേഷ് പങ്ക് വച്ചത്. എന്നോട് കല്യാണം കഴിക്കണ്ട, എന്നും മകളായി കൂടെ കാണും എന്ന് വാക്ക് തന്നിരിക്കുകയാണ്. ചില നിഷ്കളങ്ക സ്നേഹങ്ങള്‍ ഒരായിരം പൂക്കളുടെ സൗന്ദര്യങ്ങളും, സുഗന്ധങ്ങളും നല്‍കുന്നതാകും എന്നും മനോഹരമായ ഗാനത്തിനൊപ്പമുള്ള വീഡിയോ പങ്ക് വച്ചുകൊണ്ട് ബിജേഷ് കുറിച്ചു.
