Malayalam
അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത്, ആരു എന്ത് പറഞ്ഞാലും.. ഞാനും എന്റെ കുടുംബവും കൂടെയുണ്ട്; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി താരങ്ങള്‍
അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത്, ആരു എന്ത് പറഞ്ഞാലും.. ഞാനും എന്റെ കുടുംബവും കൂടെയുണ്ട്; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി താരങ്ങള്‍
സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ താരത്തെ പിന്തുണച്ച് ബാബുരാജ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്.
ഞങ്ങളെ അറിയാവുന്നവര്‍ക്ക് അറിയാം, സുരേഷ് ഗോപിക്കൊപ്പം എന്ന് നടി അനുമോളും സുരേഷേട്ടന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് സാധിക വേണുഗോപാലും കുറിച്ചു. മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇവരുടെ പ്രതികരണം.
പൊന്നമ്മ ബാബു:
സുരേഷ് ഏട്ടാ… ആരു എന്ത് പറഞ്ഞാലും.. ഞാനും എന്റെ കുടുംബവും കൂടെയുണ്ട്.
ബാബുരാജ്:
കഷ്ടം എന്തൊരു അവസ്ഥ. വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടന്‍ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല. കണ്ടിട്ടില്ല ……ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത് …. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു.
ശ്രീവിദ്യ മുല്ലചേരി:
കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി സാറിനെ എനിക്ക് അറിയാം, സര്‍ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെ പോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാന്‍ പറയുന്നു. എപ്പോഴും എപ്പോഴും സുരേഷ് സാറിനൊപ്പം.
അതേ സമയം, മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍, സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ശരീരത്തില്‍ സ്പര്‍ശിച്ചതിനും ലൈം ഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (എ1, 4) വകുപ്പുകള്‍ ചേര്‍ത്താണു കേസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
മാധ്യമപ്രവര്‍ത്തക ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ക്കായി കമ്മിഷണര്‍ പരാതി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറിയതിനെ തുടര്‍ന്നാണു കേസെടുത്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.
