എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്, എംകെ സ്റ്റാലിന് യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണെന്ന് സാജിദ് യാഹിയ
എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്, എംകെ സ്റ്റാലിന് യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണെന്ന് സാജിദ് യാഹിയ
എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്, എംകെ സ്റ്റാലിന് യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണെന്ന് സാജിദ് യാഹിയ
തമിഴ്നാട് മുഖ്യമന്ത്രി ആയ എംകെ സ്റ്റാലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ സാജിദ് യാഹിയയുടെ പോസ്റ്റ്. തന്നെ പുകഴ്ത്താനല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് അവര്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത് എന്ന് സ്റ്റാലിന് എംഎല്‍എമാരോട് പറഞ്ഞ കാര്യങ്ങളടക്കം കുറിച്ചാണ് സാജിദ് യഹിയയുടെ പോസ്റ്റ്. യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് സ്റ്റാലിന് എന്നും സാജിദ് കുറിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാജിദ് യഹിയയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം;
കരുണാനിധി സ്റ്റാലിന്…
യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്
നടുറോഡില്‍ പോലിസിങ് വേണ്ട…. സ്റ്റാലിന്
എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്…..സ്റ്റാലിന്
സ്കൂള്‍ ബാഗുകളിലും മറ്റുമുള്ള മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പടം മാറ്റരുത്…. സ്റ്റാലിന്
പാഠപുസ്തങ്ങളില്‍ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല് നീക്കം ചെയ്യണം….സ്റ്റാലിന്
നിങ്ങളും നിങ്ങളുടെ മക്കളുടെയും ജാതിവാല് നീക്കം ചെയ്യണം….സ്റ്റാലിന്
നിങ്ങള്‍ ആരുടെയും കാലില്‍ വീണ് നമസ്ക്കരിക്കരുത്… ആരും നിങ്ങളെക്കാള്‍ ഉയര്‍ന്നവരോ, താഴ്ന്നവരോ അല്ല….സ്റ്റാലിന്
ഏതെങ്കിലും കുടുംബമോ വ്യക്തിയോ തമിഴ്നാട്ടില്‍ പോലിസ് അതിക്രമത്തിനിരയായാല്‍ ബന്ധപ്പെട്ട പോലീസുകാരന് സര്‍വീസില്‍ നിന്നും പിരിച്ചു വിടല്‍ ആയിരിക്കും ശിക്ഷ…സ്റ്റാലിന്
സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെ ഇനിമുതല്‍ സൗകര്യ ആശുപത്രികളിലെ കോവിഡ് വാക്സിനും തമിഴ്നാട്ടില്‍ സൗജന്യമാണ്….സ്റ്റാലിന്
ഓരോ റേഷന്‍ കാര്‍ഡിനും മാസം 4000 രൂപ വെച്ച് കൊടുക്കുന്നത് തുടരും. അത് ഈ കാലം വരെ ഈ നാടിനെ കൊള്ളയടിച്ച രാഷ്ട്രീയക്കാരുടെ അടക്കം സ്വത്തുകള്‍ കണ്ടുകെട്ടിയിട്ടായാലും…സ്റ്റാലിന്
ഈ മുണ്ടും ഷര്‍ട്ടും അല്ലാതെ എനിക്കൊന്നും വേണ്ട…. കരുണാനിധി സ്റ്റാലിന്…
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...