Connect with us

എന്റെ അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍, മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് വരെ സീരിയല്‍ കണ്ടിട്ടുണ്ട്; അവാര്‍ഡ് ഇല്ലെന്ന് പറയുന്നത് താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിന് തുല്യമാണ്, വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍

Malayalam

നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് കെ.ബി ഗണേഷ് കുമാര്‍. ഇപ്പോഴിതാ മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്ത സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

കലാമൂല്യമുള്ളത് ഒന്നമില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് ജൂറി മികച്ച സീരിയലിന് അവാര്‍ഡ് നിഷേധിച്ചത്. അവാര്‍ഡ് നല്‍കാത്തത് സീരിയല്‍ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകള്‍,

അവാര്‍ഡില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കില്‍, അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് കൊടുക്കണം. അതിനാണല്ലോ ജഡ്ജസിനെ വയ്ക്കുന്നത്. അല്ലാതെ കണ്ടതൊന്നും കൊള്ളത്തില്ല എന്ന് പറഞ്ഞാല്‍ ഒരു അവാര്‍ഡും കൊടുക്കേണ്ടതില്ലാലോ. ഇന്ത്യാ ഗവണ്‍മെന്റും കേരളാ ഗവണ്‍മെന്റും അവാര്‍ഡ് കൊടുക്കാറുണ്ട്. സിനിമ കണ്ടതിന് ശേഷം കമ്മിറ്റി തീരുമാനിക്കുകയാണ് ഒന്നും കൊള്ളത്തില്ലെന്ന് പ്രഖ്യാപിക്കുകയാണ്.

നല്ല സിനിമ ഒന്നുമില്ല എന്ന് പറയുന്നത് മര്യാദ കേടാണ്. അടുത്ത പ്രാവശ്യം തൊട്ട് നീളത്തിലുള്ള സീരിയല്‍ കാണാന്‍ പറ്റില്ല എഡിറ്റ് ചെയ്ത വേര്‍ഷന്‍ കാണിക്കാന്‍ പറയാം. അതുകൊണ്ട് ഇനി സീരിയലിനെ അവാര്‍ഡിന് ക്ഷണിക്കുന്നില്ല, ഷോര്‍ട്ട് ഫിലിമിനെ മാത്രമേ ക്ഷണിക്കുന്നുള്ള എന്ന് പറയുക. ടെലിവിഷന്‍ അവാര്‍ഡ് എന്നത് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് എന്നാക്കി മാറ്റിയാല്‍ മതി.

ക്ഷണിച്ചതിന് ശേഷം കൊള്ളാവുന്നത് ഇല്ല എന്ന് പറയുന്നത് കലാകാരന്‍മാരെയും കലാകാരികളെയും സാങ്കേതിക വിദഗ്ദരെയും അപാമനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് സീരിയലിന് ഇനി അവാര്‍ഡ് ഇല്ലായെന്ന് തീരുമാനിക്കുക. സീരിയല്‍ ജഡ്ജ് ചെയ്ത് അവാര്‍ഡ് കൊടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ് എങ്കില്‍ പോലും അത് ഷോര്‍ട്ട് ആയി എഡിറ്റ് ചെയ്ത് കഥ മനസിലാക്കാന്‍ പറ്റുന്ന രീതിയില്‍ കൊടുക്കാന്‍ പറഞ്ഞാണ് സീരിയല്‍ അവാര്‍ഡ് ആരംഭിക്കുന്നത്.

എനിക്ക് സീരിയലില്‍ ഏറ്റവും നല്ല അവാര്‍ഡ് എം.എ ബേബി മന്ത്രിയായിരിക്കുമ്പോള്‍ ലഭിച്ചിട്ടുണ്ട്. അന്ന് ഞാന്‍ യുഡിഎഫിന്റെ എംഎല്‍എ ആയിരുന്നു. ഒന്നുകില്‍ അവാര്‍ഡിന് ക്ഷണിക്കാതിരിക്കുക, ക്ഷണിച്ചാല്‍ കൊടുക്കുക. അങ്ങനെ കേരളത്തിലെ സീരിയല്‍ കാണുന്ന ജനങ്ങള്‍ എല്ലാം ആസ്വാദന നിലവാരത്തോടു കൂടി സന്തോഷത്തോടെ പ്രായം ചെന്ന അമ്മമാര്‍ മുതല്‍ സീരിയല്‍ കാണുന്ന ഈ നാട്ടിലെ പ്രേക്ഷകരെ കളിയാക്കുന്ന സമീപനം തന്നെയാണത്.

കുട്ടികളും ചെറുപ്പാക്കാരും എല്ലാം സീരിയല്‍ കണ്ട് ആസ്വദിക്കുന്നുണ്ട്. എന്റെ അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍, മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് വരെ സീരിയല്‍ കണ്ടിട്ടുണ്ട്. സീരിയല്‍ ആസ്വാദകരെ കളിയാക്കുന്നതിന് തുല്യമാണിത്. ജഡ്ജിംഗ് കമ്മിറ്റിയിലുള്ളവര്‍ മിടുക്കന്മാരും നാട് മുഴുവന്‍ കണ്ടവരെല്ലാം മണ്ടമാരും. മോശപ്പെട്ട സംഭവമാണെങ്കില്‍ ചാനലുകാര്‍ സീരിയല്‍ കാണിക്കില്ലാലോ.

More in Malayalam

Trending

Recent

To Top