Malayalam
സിനിമകളെ പിന്തള്ളി വെബ്സീരീസുകള് അരങ്ങു വാഴുമ്പോള്‍…ഇത് സിനിമകളുടെ അവസാനമോ!? വെബ്സീരീസുകളുടെ ഉദയവും വളര്‍ച്ചയും
സിനിമകളെ പിന്തള്ളി വെബ്സീരീസുകള് അരങ്ങു വാഴുമ്പോള്‍…ഇത് സിനിമകളുടെ അവസാനമോ!? വെബ്സീരീസുകളുടെ ഉദയവും വളര്‍ച്ചയും
പണ്ട് ഇഷ്ടസിനിമകള്‍ തിയേറ്ററുകളില്‍ നിന്നു വീട്ടിലെ ടിവിയില്‍ എത്തുന്നത് കാത്തിരുന്നവര്‍ക്ക് മുന്നിലേയ്ക്ക് സാങ്കേതികതയുടെ മാറ്റം എത്തിയത് ഏറെ അമ്പരപ്പോടെയായിരുന്നു. തങ്ങളുടെ ഫോണിലേയ്ക്ക് തന്നെ ഇഷ്ട സിനിമകള്‍ എത്തുമ്പോള്‍ ആ ഒരു മാറ്റം വഴിതെളിച്ചത് വെബ്സീരിസുകള് എന്ന പുതിയൊരു രീതിയിലേയ്ക്കാണ്. ടിവി സീരിയലുകള്‍ക്ക് പകരം സിനിമയോട് കിടപിടിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയ വെബ്സിരീസുകള്‍ സാധാരണക്കാരിലേയ്ക്ക് എത്തി. അതിന് കാഴ്ചക്കാരും ഏറി.
ഒരു സിനിമയ്ക്കെടുക്കുന്ന ടിക്കറ്റിന്റെ കാശുണ്ടെങ്കില്‍ ഒരു മാസം മുഴുവന്‍ 24 മണിക്കൂറും ഇഷ്ടമുള്ള വെബ്സിരീസുകള്‍ കാണാം. ആവിഷ്കാരസ്വാതന്ത്ര്യത്തിന് പൂര്‍ണ അനുമതി ലഭിക്കുന്നതും സെന്‍സറിങ്ങിന് വിധേയമാകേണ്ട എന്നുള്ളതും വ്യത്യസ്തമായ വെബ്സീരീസുകള് ഉയര്‍ന്നുവരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. അത് സിനിമാ മേഖലയെ ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട് എന്നു തന്നെ പറയേണ്ടി വരാം.
എന്നാല്‍ ലോകം കോവിഡിന്റെ പിടിയിലായതിനു ശേഷമാണ് ഇത്തരത്തില്‍ വെബ്സീരീസുകള് ഏറെ പ്രചാരത്തിലെത്തിയത്. ഒരു സിനിമ കാണുന്നതിനേക്കാള്‍ ആകാംക്ഷയോടെ ചെറിയ ചെറിയ എപ്പിസോഡുകളായി എത്തുന്ന സീരീസുകള്‍ കാണാനാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം. ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ളിക്സ് എന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് നിലവിലുള്ളത്.
വെബ്സീരീസുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സീരീസാണ് മണിഹെയിസ്റ്റ്. 2017ലാണ് മണിഹൈയ്സ്റ്റ് സംപ്രേഷണം ആരംഭിച്ചത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി റിലീസ് ചെയ്തെങ്കിലും വന്‍ പരാജയമായിരുന്നു. പിന്നീട് നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ‘മണി ഹൈയ്സ്റ്റ്’ എന്ന പേരില്‍ പുറത്തിറക്കിയതോടെയാണ് ഈ വെബ് സീരിസ് തരംഗമായി മാറിയത്.
2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.
2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ് മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്. പിന്നീട് നാലും അഞ്ചും സീസണുമായി മണി ഹെയ്സ്റ്റിന്റെ ജൈത്രയാത്ര തുടരുകയാണ്.
ഈ അടുത്തകാലത്തായി ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായി സീരീസായിരുന്നു സ്ക്വിഡ് ഗെയിം. സെപ്റ്റംബര്‍ 17 ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സീരീസായിരുന്നു ഇത്. റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ സ്ക്വിഡ് ഗെയിം ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട സീരീസായി മാറി.
വലിയ രീതിയിലുള്ള കട ബാധ്യതയില്‍ പെട്ട് കഷ്ടപ്പെടുന്ന 456 മനുഷ്യരെ ഒരുമിച്ച് കൂട്ടി ഒരു ദ്വീപില്‍ കൊണ്ട് വരുന്നു. അവര്‍ക്ക് അവിടെ പേരുകള്‍ അല്ല മറിച്ച് ഓരോ നമ്പറുകള്‍ നല്കുന്നു. അതാണ് അവരുടെ ഐഡന്റിറ്റി. അവര്‍ക്ക് മുന്നില്‍ കൊറിയയിലെ കുട്ടികളുടെ കളികള്‍ ഉണ്ട്. ഇതെല്ലം കടന്നു അവസാനം അവശേഷിക്കുന്ന ഒരാള്‍ക്ക് 4560 കോടി കിട്ടും. ഓരോ റൗണ്ടിലും തോല്‍ക്കുന്നവര്‍ ഔട്ട് ആകുന്നു. പക്ഷേ ഗെയിമില്‍ നിന്നു മാത്രമല്ല, ജീവിതത്തില്‍ നിന്നും തന്നെയാണ് ഔട്ടാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ജീവന് പണയം വെച്ചുള്ള കളി.
റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ 111 മില്യണ്‍ വ്യൂസാണ് സ്ക്വിഡ് ഗെയിമിന് ലഭിച്ചത്. 90 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സീരീസിന്റെ 95 ശതമാനം പ്രേക്ഷകര്‍ സൗത്ത് കൊറിയക്ക് പുറത്തുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകം. റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 26 നും 28 നും ഇടയില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ഷോ സ്ക്വിഡ് ഗെയിം ആയിരുന്നു. സെപ്റ്റംബര്‍ 28 ന് 89 ശതമാനം അധികം ഡിമാന്‍ഡ് ഈ സിരീസിന് ഉണ്ടായിരുന്നു.
എന്നിരുന്നാലും വെബ്സീരീസുകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറുന്ന സാഹചര്യത്തില്‍ സിനിമയെയും തിയേറ്ററുകളെയും ഇത് കാര്യമായി തന്നെ ബാധിക്കുമോ എന്നുള്ളത് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. നേരത്തെ പറഞ്ഞതു പോലെ തന്നെ ഗ്രാഫിക്സിന്റെയും ക്യാന്‍വാസിന്റെയും കടന്നുകയറ്റം ശരിക്കും പ്രതിഫലിക്കുന്നതിനാല്‍ കാഴ്ചയുടെ പുതു വസന്തം തന്നെയാണ് സീരീസുകളില്‍ നിന്നും ലഭിക്കുന്നത്. തിയേറ്ററുകളുടെ അരക്ഷിതാവസ്ഥയും തര്‍ക്കങ്ങളും കാരണം തന്നെ തിയേറ്റര്‍ റിലീസുകള്‍ വിചാരിച്ചതു പോലെയല്ല പോകുന്നത്. തിയേറ്റര്‍ ഇളക്കി മറിച്ചിരുന്ന രജനികാന്ത് ചിത്രങ്ങള്‍ പോലും പ്രതീക്ഷിച്ചതു പോലെ ഓടുന്നില്ല. അതുകൊണ്ട് എല്ലാം തന്നെ വെബ്സീരീസുകളെ ആശ്രയിക്കുന്നവര്‍ ഏറെയാണ്.
