Malayalam
ആനന്ദത്തിലൂടെ എത്തി ബോളിവുഡിലേയ്ക്ക്; പുതിയ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിശാഖ് നായര്‍
ആനന്ദത്തിലൂടെ എത്തി ബോളിവുഡിലേയ്ക്ക്; പുതിയ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിശാഖ് നായര്‍
ആനന്ദം എന്ന ഒറ്റ ചിത്രത്തോടു കൂടി മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് വിശാഖ് നായര്‍. ആനന്ദത്തിന് ശേഷം പത്തോളം ചിത്രങ്ങളിലും വെബ്സീരീസിലും വിശാഖ് വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ തോഫ എന്ന ഹിന്ദി മ്യൂസിക് ആല്‍ബത്തിലൂടെ പാന്‍ ഇന്ത്യന്‍ പരിവേഷത്തില്‍ എത്തി നില്‍ക്കുകയാണ് വിശാഖ്.
ഹിന്ദി ആല്‍ബത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ചും വിശാഖ് പറഞ്ഞു. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ പുതിയ ബോളിവുഡ് ചിത്രത്തെ കുറിച്ച് താരം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ട് ഭൂരിഭാഗവവും കഴിഞ്ഞു. അതിനിടയിലാണ് ലോക്ക് ഡൗണ്‍ വന്നത്.
രാജ്സ്ഥാന്‍, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. അപ്പോഴേയ്ക്കും ലോക്ക്ഡൗണ്‍ ആയി. ആഗസ്റ്റ് ആകുമ്പോഴേക്കും സിനിയുടെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് വിശ്വസിക്കുന്നത് എന്നും വിശാഖ് പറയുന്നു. വൈഭവ് ശ്രവാസ്തവ (വായു) എന്ന പ്രശ്സ്ത ഹിന്ദി പിന്നണി ഗായകനും, രചയ്താവിന്റെതാണ് തോഫ എന്ന ആല്‍ബം.
ആല്‍ബത്തിന്റെ വരികളും, സംഗീതവും വായു തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബത്തില്‍ വിശാഖിനൊപ്പം സംഗീത ഭട്ടാചാര്യ എന്ന ഗായികയാണ് അഭിനയിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ആല്‍ബത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലാണ് ആല്‍ബം റിലീസ് ചെയ്തത്.
