News
അഭിമുഖത്തിനിടെ ദോശ ചുട്ട് വിജയ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയ വീഡിയോ
അഭിമുഖത്തിനിടെ ദോശ ചുട്ട് വിജയ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയ വീഡിയോ
തെന്നിന്ത്യ മുഴുവന്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ലോക്ക്ഡൗണില്‍ വിജയുടെ ഒരു പഴയ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇആരാധകര് തന്നെയാണ് വീഡിയോ ഫാന്‍സ് ഗ്രൂപ്പുകളിലടക്കം ഷെയര്‍ ചെയ്തിരിക്കുന്നത്.
താരത്തിന്റെ അഭിമുഖ വീഡിയോ ആണിത്. അഭിമുഖം ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ വിജയ്യോട് ഞങ്ങള്‍ ദോശ ചുട്ടു തന്നുകൂടെയെന്ന ചോദിക്കുമ്പോള്‍ നല്ല ദോശ ചുട്ടുതരാമെന്ന് വിജയ് മറുപി പറയുന്നു. അടുക്കളയിലേക്ക് ചെന്ന് നല്ല ചൂടു ദോശ വിജയ് ചുട്ടുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. റൗണ്ട് ഷേപ്പില്‍ നല്ല മൊരിഞ്ഞ ദോശയുണ്ടാക്കുന്ന വിജയ്യുടെ പാചക വൈദഗ്ധ്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
അഭിമുഖത്തില്‍ തന്റെ വ്യായാമശീലത്തെക്കുറിച്ചും വിജയ് പറയുന്നുണ്ട്. വര്‍ക്ക്ഔട്ടിനായി ജിമ്മില്‍ പോകാറില്ലെന്നും വീട്ടില്‍ കുറച്ച് ഉപകരണങ്ങള്‍ ഉണ്ടെന്നും അവയിലാണ് ചെയ്യുന്നതെന്നും വിജയ് വ്യക്തമാക്കി. ആ സ്ഥലം കാണിക്കാമോയെന്ന് ചോദിക്കുമ്പോള്‍ സന്തോഷത്തോടെ വിജയ് അങ്ങോട്ട് കൊണ്ടുപോകുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോള്‍ ലക്ഷക്കണക്കിന പേരാണ് കണ്ടിരിക്കുന്നത്.
വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയ വിജയ്യുടെ പല സിനിമകളും പരാജയപ്പെട്ടിരുന്നു. പൂവേ ഉണക്കാകെ, മാതലുക്ക് മര്യാദെ, തുളളാതെ മനവും തുളളും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിജയ് തമിഴ് സിനിമാ രംഗത്തെ തന്റെ ചുവടുറപ്പിച്ചത്. പ്രണയനായകനില്‍ നിന്നും പിന്നീട് ആക്ഷന്‍ ഹീറോയിലേക്ക് വിജയ് ചുവടു മാറുകയായിരുന്നു.
