News
മാസ് ലുക്കില്‍ ഷോട്ട് ഗണ്ണുമായി വിജയ്; പിറന്നാളിന് മുന്നോടിയായി പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
മാസ് ലുക്കില്‍ ഷോട്ട് ഗണ്ണുമായി വിജയ്; പിറന്നാളിന് മുന്നോടിയായി പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ വിജയുടെ പിറന്നാളിന്റെ തലേദിവസമായ ഇന്ന് ദളപതി 65ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റീലീസ് ചെയ്ത് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
നെല്‍സണ്‍ ദിലീപ് കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് ബീസ്റ്റ് എന്നാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷോട്ട് ഗണ്‍ പിടിച്ച് നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് ഉള്ളത്. ബീസ്റ്റില്‍ വിജയ് പോലീസാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ വിജയ്‌യും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. താരത്തിന്റെ ഇന്‍ട്രോ സീനും, ചില ആക്ഷന്‍ രംഗങ്ങളുമാണ് ജോര്‍ജിയയില്‍ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 ദിവസമായിരുന്നു ജോര്‍ജിയയിലെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവര്‍ത്തകരും നാട്ടിലേക്ക് മടങ്ങി.
എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താനായില്ല. അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് അനുസരിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാകുമോ എന്നതില്‍ ഉറപ്പില്ല. ചിത്രത്തില്‍ പൂജ ഹെഡ്ജയാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
