നിരവധി പ്രശംസകള്‍ നേടിയ ചിത്രമാണ് സജിന്‍ ബാബുവിന്റെ ബിരിയാണ്. ഒരേസമയം വിമര്‍ശനവും അഭിനന്ദവും ചിത്രത്തിന് ലഭിച്ചു. ഇപ്പോഴിതാ ബിരിയാണി എന്ന ചിത്രം പെരുമാറ്റ ചട്ടങ്ങളെ ചോദ്യം ചെയ്യുന്ന സിനിമയെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന് വെട്രിമാരന്. ബിരിയാണി കണ്ടുവെന്നും വളരെ ചങ്കൂറ്റത്തോടെ തന്നെ സിനിമ അതിന്റെ പ്രമേയത്തെ കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകന് സജിന്‍ ബാബുവിന് വാട്ട്സാപ്പ് സന്ദേശത്തിലൂടെയാണ് വെട്രിമാരന് അഭിനന്ദനം അറിയിച്ചത്. സംസ്ഥാന പുരസ്കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും ആണ് അഭിനയിക്കുന്നത്. കൂടാതെ അന്തരിച്ച നടന് അനില്‍ നെടുമങ്ങാട്, സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ബിരിയാണി’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സജിന്‍ ബാബു ആണ് നിര്‍വ്വഹിക്കുന്നത്. മാര്‍ച്ച് 26നായിരുന്നു ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...