News
ജോത്സ്യന്റെ പ്രവചനത്തിന് പിന്നാലെ വനിത നാലാമതും വിവാഹിതയായോ!…? അമ്പരന്ന് സിനിമ ലോകം
ജോത്സ്യന്റെ പ്രവചനത്തിന് പിന്നാലെ വനിത നാലാമതും വിവാഹിതയായോ!…? അമ്പരന്ന് സിനിമ ലോകം
വിവാദങ്ങളില്‍ പെട്ട് ഇടയ്ക്കിടെ വാര്‍ത്തിയില്‍ ഇടം പിടിക്കാറുള്ള താരമാണ് വനിത വിജയകുമാര്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വനിത പങ്കുവെച്ച ട്വീറ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്. പവര്‍സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വിവാഹഫോട്ടോയാണ് നടി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. അടിക്കുറിപ്പായി പ്രണയത്തിന്റെ ഇമോജിയും നല്കി.
ഇതോടെ നടി നാലാമതും വിവാഹിതയായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ തുടങ്ങി. സത്യത്തില്‍ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ഈ ചിത്രം താരം പങ്കുവച്ചതും.
അതേസമയം, കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വെച്ച് വനിത നാലാമതും വിവാഹിതയാകുമെന്ന് ഒരു ജോത്സ്യന് പ്രവചിച്ചിരുന്നു. എസ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള വ്യക്തിയായിരിക്കുമെന്നും അടുത്തവര്‍ഷം ആറാം മാസത്തോടെ വിവാഹം നടക്കുമെന്നുമായിരുന്നു പ്രവചനം.
കുറച്ചുനാള്‍ മുമ്പാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിയുന്നത്. ഇത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന് രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി.
മറ്റൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളും വനിതയെ വിമര്‍ശിക്കുകയും ചെയ്തു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു.
