Malayalam
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ഒരാളെ വെള്ള പൂശി കാണിക്കാനുള്ള ശ്രമമാണോ ഇത്, വനിത മാഗസിനെതിരെ വിമര്‍ശനം കടുക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ഒരാളെ വെള്ള പൂശി കാണിക്കാനുള്ള ശ്രമമാണോ ഇത്, വനിത മാഗസിനെതിരെ വിമര്‍ശനം കടുക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രവും വിശേഷങ്ങളും ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന വനിത മാഗസിന്‍ ആണ്.
കവര്‍ ചിത്രം പ്രത്യക്ഷപ്പെട്ടത് മുതല്‍ വലിയ വിമര്‍ശനങ്ങളാണ് ദിലീപും വനിത മാഗസിനും നേരിടേണ്ടി വരുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഉള്‍പ്പെടുന്ന കവര്‍ ചിത്രം പങ്കുവെച്ച് നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
വനിത, വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനിനെ തന്നെ പരിഹസിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ഒരാളെ വെള്ള പൂശി കാണിക്കാനുള്ള മനോരമയുടെ ശ്രമമാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്.
ഇന്റര്‍വ്യൂ അച്ചടിച്ചു വന്നത് ഒരു സിനിമ മാഗസിനില്‍ ആണേല്‍ പോലും ഇത്ര വിമര്‍ശനം ഉണ്ടാവില്ലായിരുന്നു. ഇതൊരു സിനിമ മാഗസിന്റെ കവര്‍ അല്ല, വനിതകളുടെ സുഹൃത്തും വഴി കാട്ടിയും എന്നു പേരുമിട്ടു, റേപ്പ് കേസില്‍ വിചാരണ നേരിടുന്ന ആളുടെ ഫോട്ടോ എടുത്തു കളര്‍ഫുള്‍ കവര്‍ പേജുമടിച്ചു പരസ്യം ചെയ്തു വിറ്റഴിക്കുന്നതിനെ ആണ് ഇവിടെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
