Connect with us

ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്; പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം

Malayalam

ഒഎന്‍വി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് തന്നെ നല്‍കണമെന്ന് നടന്‍ ഹരീഷ് പേരടി. ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ പറയുന്നതെന്നും, അക്കൂട്ടരുടെ സര്‍ട്ടിഫിക്കറ്റ് സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

‘കാതല്‍ റോജാവേ എങ്കേ നിയെങ്കേ’ എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്. എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടി കൊണ്ടിരിക്കുമ്പോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്. അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്ത്യയില്‍ നിയമങ്ങളുണ്ട്. നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക. നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും.

പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചു കൊണ്ടേയിരിക്കും. കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്.

ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്. പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാല്‍ സാംസ്‌കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും. ഒഎന്‍വി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം. ഒരു വട്ടം. രണ്ട് വട്ടം. മൂന്ന് വട്ടം.

More in Malayalam

Trending

Recent

To Top