Malayalam
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത്…, കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് തന്റെ നിര്‍ബന്ധമായിരുന്നു; ഉര്‍വശിയുടെ മകളെ കുറിച്ച് പറഞ്ഞ് രണ്ടാം ഭര്‍ത്താവ്
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത്…, കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് തന്റെ നിര്‍ബന്ധമായിരുന്നു; ഉര്‍വശിയുടെ മകളെ കുറിച്ച് പറഞ്ഞ് രണ്ടാം ഭര്‍ത്താവ്
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉര്‍വശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച് ഉര്‍വശിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. കലാരഞ്ജിനി, കല്പന, ഉര്‍വശി എന്നി സഹോദരികളെ മലയാള സിനിമ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
വിവാഹശേഷവും ഒരു മാറ്റവുമില്ലാതെ സിനിമയില്‍ തിളങ്ങി നില്ക്കുന്ന ഉര്‍വശിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് രണ്ടാം ഭര്‍ത്താവ് ശിവപ്രസാദ് ആണ്. 2008 ല്‍ മനോജ് കെ ജയനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ 2013 ലാണ് ഉര്‍വശി ശിവപ്രസാദിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഇരുവരും ഇപ്പോള്‍ വാചാലരാകുന്നത്. നീലാണ്ടന് എന്ന് വീട്ടില്‍ വിളിക്കുന്ന കുഞ്ഞിന്റെ പേര് ഇഷാന് പ്രജാപതി എന്നാണ്. ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയാണ് ഈ പേര് അനുജന് ഇട്ടത്.
കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് തന്റെ നിര്‍ബന്ധമായിരുന്നു എന്ന് പറയുകയാണ് ശിവപ്രസാദ്. കാരണം അവര്‍ സഹോദരങ്ങളാണ്. അവന് കൂട്ടായി കുഞ്ഞാറ്റയും, ശ്രീമയിയും ഒപ്പം മറ്റു സഹോദരങ്ങളും എല്ലാവരും ഉണ്ടാകണം അവര്‍ തമ്മിലുള്ള സ്നേഹം വളര്‍ത്തിയെടുക്കേണ്ടത് നമ്മളാണ് എന്നും ശിവ പ്രസാദ് പറയുന്നു. ജീവിതത്തിലേക്ക് മകന് വന്ന ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നു, ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ്. ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ എടുക്കാന്‍ തന്നെ പേടി ആയിരുന്നു . അതുപോലെ വളരെ പെട്ടന്ന് ദേഷ്യ പെടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാന്‍, എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. താന്‍ താനായത് ഇഷാന് വന്ന ശേഷമാണ് അദ്ദേഹം പറയുന്നത്.
അതുപോലെ ജീവിതത്തിലേക്ക് ഉര്‍വശി വന്നതിന് ശേഷവും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഒരുമിച്ചുള്ള ജീവിത യാത്രയില്‍ വ്യത്യാസങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. തനിക്ക് ഉര്‍വ്വശിയെയും അവരുടെ പ്രൊഫഷനും നന്നായി മനസിലാകും. സിനിമയെ കുറിച്ചു ഒന്നും അറിയാതെ, അവരുടെ തൊഴിലിനെ കുറിച്ച് മനസിലാക്കാതെ കൃത്യം അഞ്ചുമണിക്ക് വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധം വച്ചിട്ട് കാര്യമുണ്ടോ, ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകല്‍ച്ചയും പരസ്പരം മനസിലാക്കിയാല്‍ തീരാവുന്നത് മാത്രമാണ് എന്നും ശിവ പ്രസാദ് എടുത്ത് പറയുന്നു.
മലയാളികള്‍ക്ക് അത്ര പാരിചിതമല്ലാത്ത ശിവപ്രസാദിന്റെ ഈ വാക്കുകള്‍ക്കു കൈ അടിക്കുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഈ തുറന്ന് പറച്ചിലൂടെ ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്, നിങ്ങള്‍ ഉര്‍വശിയുടെ ഭാഗ്യമാണ്, നല്ല ചിന്താഗതിയെന്നുമാണ് കൂടുതല്‍ പേരും കമന്റ്റ് ചെയ്യുന്നത്. മനോജൂം ഇപ്പോള്‍ തന്റെ ഭാര്യ ആശയും, മകള്‍ കുഞ്ഞാറ്റയും, ഒപ്പം മകനും ഒക്കെയായി വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്. മകള്‍ കുഞ്ഞാറ്റ മനോജിന്റെയും ഉര്‍വ്വശിയുടെയും അടുത്തും മാറി മാറി നില്‍ക്കുമെന്നും ഇരുവരും പറയുന്നു.
അതേസമയം, മനോജ് കെ ജയന് മുമ്പ് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. എല്ലാവരും തന്നെ തെറ്റിദ്ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നാണ് മനോജ് കെ ജയന് പറയുന്നത്. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. എന്നാല്‍ ഇരുവരും പിരിയുകയും രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തു. മകള്‍ കുഞ്ഞാറ്റയ്ക്ക് തന്റെ രണ്ടാമത്തെ ഭാര്യ ആശയോടുള്ള ആത്മബന്ധത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
കുഞ്ഞാറ്റയെയും എടുത്ത് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രമാണ്. വലിയ അപകടങ്ങളിലേക്ക് പോകാതെ തന്നെ പലപ്പോഴും ചേര്‍ത്തു നിര്‍ത്തിയത് ഉര്‍വശിയുടെ അമ്മയാണ്. ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നിയത് അങ്ങനെയാണ് പിരിയുന്നത്.
ആശക്കും കുഞ്ഞാറ്റക്കും അമൃതിനും ഒപ്പം താന്‍ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന് ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. താന്‍ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ് താന്‍ പറഞ്ഞത്. ഉര്‍വശിയുടെ നമ്പറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള് വിളിച്ചത്. കല്പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ട്. ഉര്‍വശിയുടെ മോന് പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത്. മാത്രമല്ല ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത് എന്നും മനോജ് പറഞ്ഞിരുന്നു.
