Connect with us

നിസ്‌കരിക്കുന്ന ഒരു മുസ്ലീമിനോട് അദ്ദേഹം ആന്റി ഹിന്ദുവാണോ എന്ന് നിങ്ങള്‍ ചോദിക്കുമോ…!, വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

Malayalam

നിസ്‌കരിക്കുന്ന ഒരു മുസ്ലീമിനോട് അദ്ദേഹം ആന്റി ഹിന്ദുവാണോ എന്ന് നിങ്ങള്‍ ചോദിക്കുമോ…!, വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

നിസ്‌കരിക്കുന്ന ഒരു മുസ്ലീമിനോട് അദ്ദേഹം ആന്റി ഹിന്ദുവാണോ എന്ന് നിങ്ങള്‍ ചോദിക്കുമോ…!, വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന്‍ റിലീസ് ആയത്. മികച്ച അഭിപ്രായങ്ങള്‍ തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഒരു കൂട്ടര്‍ കരുതിക്കൂട്ടി തന്നെ ചിത്രത്തിനെതിരെ മോശം കമന്റുകള്‍ ഉന്നയിക്കുന്നതായാണ് വിവരം. എന്നാല്‍ ഇത് ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ നിലപാടുകളെ ബന്ധപ്പെടുത്തിയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഉണ്ണി മുകുന്ദന്‍ ഇത് പോലെ ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു. നിങ്ങള്‍ സംഘിയാണോ ഹനുമാന്‍ സ്വാമിയുടെ ചിത്രമെല്ലാം പങ്കുവെച്ച് നിങ്ങള്‍ എത്തിയില്ലേ എന്നുള്ള ചോദ്യത്തിനായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. നിസ്‌കരിക്കുന്ന ഒരു മുസ്ലീമിനോട് നിങ്ങള്‍ ഹിന്ദു വിരോധിയാണോ എന്ന നിങ്ങള്‍ ചോദിക്കുമോ എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം.

മേപ്പടിയാന്‍’ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം എന്നാണ് സംവിധായകനും നടനുമായി നാദിര്‍ ഷാ ഒരു പോസ്റ്റിട്ടിരുന്നു.

ഇതിനു പിന്നാലെ നിരവധി പേരാണ് നാദിര്‍ഷയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും.

ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്എസ് എന്ന ഭീകര സംഘടനയോടു സ്നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍. കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും നിങ്ങളും.. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ് എന്നായിരുന്നു വന്ന കമന്റ്.

പിന്നാലെ നാദിര്‍ഷയും മറുപടിയായി എത്തിയിരുന്നു. ലോകത്തു ഒരു യഥാര്‍ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം എന്ന് മാത്രമായിരുന്നു താരത്തിന്റെ കമന്റ്.നാദിര്‍ഷയുടെ മറുപടിക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തുവന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമയെ ക്രൂശിക്കുന്നത് എന്ത് സമീപനമാണെന്നും ഇങ്ങനെയുള്ളവരെയാണ് ആദ്യം ഒറ്റപ്പെടുത്തേണ്ടതെന്നും നാദിര്‍ഷയ്ക്കു പിന്തണയുമായി എത്തിയവര്‍ പറഞ്ഞു. ഇതോടെ യുയാവ് കമന്റും ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു.

More in Malayalam

Trending

Recent

To Top