Malayalam
കോവിഡ് പ്രതിസന്ധി; സഹായമായി 50,000 രൂപയുടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ഉണ്ണി മുകുന്ദന്‍
കോവിഡ് പ്രതിസന്ധി; സഹായമായി 50,000 രൂപയുടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ഉണ്ണി മുകുന്ദന്‍
കൊവിഡ് പ്രതിസന്ധിയിലകപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 50,000 രൂപയുടെ ഭക്ഷ്യ കിറ്റുകളാണ് താരം വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയുള്ള കമന്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിന്റെ ഈ നടപടി. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാന്‍സ് വഴിയാണ് കിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റര്‍ വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന കിറ്റ് ആണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് നടന്‍ പൃഥ്വിരാജിനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് എത്തിയത് ഏറെ വൈറലായിരുന്നു. അന്ന് തന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. ഒരു പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി ഒരു ഓട്ടോ പിടിച്ച് തിരികെപോകാന്‍ നിന്ന ഉണ്ണിയെ കാറില്‍ കൊണ്ടുവിടാമെന്നായി പൃഥ്വി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്‌നേഹപൂര്‍വ്വം നിരസിച്ചെങ്കിലും പൃഥ്വിരാജ് അനുവദിച്ചില്ല. ‘ഞാന്‍ ഒന്നുമല്ലാതിരുന്നപ്പോള്‍ രാജു എന്നോട് നന്നായി പെരുമാറിയയാളാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്നു, എന്റെ പേര് പോലും എല്ലാവരും അറിഞ്ഞ് തുടങ്ങിയിരുന്നില്ല. ആ പെരുമാറ്റം എനിക്ക് ഒരിക്കലും മറക്കാനാവില്ല,’എന്നും ഉണ്ണി പറഞ്ഞു.
”ഞാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. സിനിമയില്‍ വരുന്നതിനും മുന്‍പ് തന്നെ വര്‍ഷങ്ങളായി ഞാന്‍ ആരാധിച്ചു പോന്ന അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ആളുകളോട് പെരുമാറുന്ന രീതിയില്‍ അദ്ദേഹം ഒരു ജന്റില്‍മാന്‍ ആണ്. അദ്ദേഹം മികച്ചൊരു നടന്‍ മാത്രമല്ല, അനുകമ്പയുള്ള വ്യക്തിയുമാണ്.’
‘രാജുവിന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ചും ഞാന്‍ ഒട്ടേറെ കേട്ടിരിക്കുന്നു. സിനിമയെ വളരെ ഗൗരവകരമായും പ്രൊഫഷണലായും സമീപിക്കുന്ന വ്യക്തിയാണ് രാജു. അത് ഒരു വ്യക്തിയെന്ന നിലയില്‍ കണ്ടു നില്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. ഭ്രമം ചിത്രീകരണ വേളയില്‍ ഞാന്‍ ഒട്ടേറെക്കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്,’ എന്നും ഉണ്ണി പറഞ്ഞു. ഉണ്ണിക്കൊപ്പം വര്‍ക്ക് ചെയ്തത് ഒരു നല്ല അനുഭവമാണെന്ന് പൃഥ്വിയും ട്വീറ്റ് ചെയ്തു. ഭ്രമത്തിലെ ഉണ്ണിയുടെ പ്രകടനം ഇഷ്ടമായെന്നും ഉണ്ണി. ഇനിയും ഒട്ടേറെ സിനിമകളില്‍ ഒന്നിച്ചഭിനയിക്കാന്‍ സാധിക്കട്ടെ എന്ന് പറഞ്ഞാണ് പൃഥ്വിരാജ് ആ ട്വീറ്റ് അവസാനിപ്പിച്ചത്.
