‘എന്റെ വായടയ്ക്കാന്‍ സുടാപ്പികള്‍ ശ്രമിച്ചാല്‍, എന്റെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ ഉയരുകയേ ഉള്ളു’; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട അലി അക്ബറിന് പിന്തുണയുമായി ടിപി സെന്‍കുമാര്‍

തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആക്സസ് നഷ്ടമായെന്ന് അറിയിച്ച സംവിധായകന് അലി അക്ബറിന് പിന്തുണയുമായി ടിപി സെന്‍കുമാര്‍. അലി അക്ബറിന്റെ ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ ഒരായിരം മറ്റ് വാതിലുകള്‍ അദ്ദേഹത്തിനായി തുറക്കും എന്നാണ് ടിപി സെന്‍കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
”എന്റെ വായടയ്ക്കാന്‍ സുടാപ്പികള്‍ ശ്രമിച്ചാല്‍, എന്റെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ ഉയരുകയേ ഉള്ളു. പറയാനുള്ളത് പറയാന്‍ അലി അക്ബറിന് ആയിരം നാവുണ്ട്, എനിക്ക് ഒരു അക്കൗണ്ട് വേണമെന്നില്ല, എന്റെ അക്ഷരങ്ങള്‍ എന്റെ സൗഹൃദങ്ങള്‍ ഏറ്റെടുക്കും, കാത്തിരിക്കുക ഞാന്‍ ഇവിടെ തന്നെയുണ്ട്. നന്ദി, അലി അക്ബര്‍” എന്നാണ് ലൂസിയമ്മ അക്ബര്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്നത്.
ഈ പോസ്റ്റ് ആണ് സെന്‍കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ”ഒരു വാതില്‍ അടച്ചാല്‍ ഒരായിരം വാതില്‍ തുറക്കും. അലി അക്ബറിനായി” എന്നാണ് സെന്‍കുമാര്‍ കുറിച്ചത്. അലി അക്ബറിന്റെ ഒഫീഷ്യല്‍ പേജില്‍ വന്ന പോസ്റ്റുകളും ലൂസിയമ്മ അക്ബര്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...