Connect with us

എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാം; സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനെടുക്കണമെന്ന് ബാദുഷ

Malayalam

എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാം; സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനെടുക്കണമെന്ന് ബാദുഷ

എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാം; സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനെടുക്കണമെന്ന് ബാദുഷ

കോവിഡ് രണ്ടാം തരംഗം രാജ്യത്താകെ അതിരൂക്ഷമായി ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ മേഖലയിലേതു പോലെ സിനിമാ മേഖലയും സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തണമെന്ന് അറിയിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. അങ്ങനെ എല്ലാവരും വാക്‌സിനേഷനെടുത്താല്‍ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റില്‍ പ്രവര്‍ത്തിക്കാനാകും. മാത്രമല്ല സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാനുമാകുമെന്നും ബാദുഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ എന്റെ സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതില്‍ ഞാന്‍ ബദ്ധശ്രദ്ധനാണ്.

എല്ലാവരും വാക്‌സിനേഷനെടുത്താല്‍ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റില്‍ പ്രവര്‍ത്തിക്കാനാകും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാനുമാകും. ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവില്‍ പാതി വഴിയില്‍ നിലച്ചത്.

ഞാന്‍ കൂടി നിര്‍മാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ച് ശ്രീ ടി.കെ. രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ബര്‍മുഡയും ഋ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ച് കമല്‍ സംവിധാനം നിര്‍വഹിക്കുന്ന, ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന പട എന്ന സിനിമയും.

ഈ രണ്ടു ചിത്രങ്ങളുടെയും തുടര്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഞാനും നിര്‍മാതാക്കളും ചേര്‍ന്ന് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.ഇനിയങ്ങോട്ട് ഞാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്.

Continue Reading

More in Malayalam

Trending

Recent

To Top