ചോരക്കളി നിറഞ്ഞ ആക്ഷന്‍ സീനുകള്‍ കാണാന്‍ കുഴപ്പമില്ല; വളരെ ഭംഗയില് ഷൂട്ട് ചെയ്ത ആ ബെഡ് റൂം സീന്‍ അവരെ അസ്വസ്തരാക്കുന്നു; തനിക്ക് കൂടുതല്‍ വന്ന മെസേജുകളെ കുറിച്ച് ടൊവിനോ
ചോരക്കളി നിറഞ്ഞ ആക്ഷന്‍ സീനുകള്‍ കാണാന്‍ കുഴപ്പമില്ല; വളരെ ഭംഗയില് ഷൂട്ട് ചെയ്ത ആ ബെഡ് റൂം സീന്‍ അവരെ അസ്വസ്തരാക്കുന്നു; തനിക്ക് കൂടുതല്‍ വന്ന മെസേജുകളെ കുറിച്ച് ടൊവിനോ
ചോരക്കളി നിറഞ്ഞ ആക്ഷന്‍ സീനുകള്‍ കാണാന്‍ കുഴപ്പമില്ല; വളരെ ഭംഗയില് ഷൂട്ട് ചെയ്ത ആ ബെഡ് റൂം സീന്‍ അവരെ അസ്വസ്തരാക്കുന്നു; തനിക്ക് കൂടുതല്‍ വന്ന മെസേജുകളെ കുറിച്ച് ടൊവിനോ
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ കള എന്ന ചിത്രം റിലീസ് ആകുന്നതിനു മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ആമസോണില്‍ റിലീസ് ആയതിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ചിത്രം.
കേരളത്തിന് പുറത്തുനിന്ന് വരെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഒരുപാട് വൈലന്‍സ് ആക്ഷന്‍ സീനുകള്‍ ഉള്ളതിനാല്‍ തന്നെ ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. സിനിമ കണ്ട മിക്ക ആളുകള്‍ക്കും എന്നാല്‍ ‘എ’ ആയി തോന്നിയത് മറ്റൊന്നാണെന്നാണ് ടൊവിനോ തോമസ് പറയുന്നത്.
‘കള റിലീസ് ചെയ്തതിന് ശേഷം എനിക്ക് വന്ന മെസേജുകളില്‍ മിക്കതും ബെഡ് റൂം സീന്‍ ഒഴിവാക്കാമായിരുന്നു എന്നാണ്. ആക്ഷന്‍ രംഗങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. എന്നാല്‍ ആ ബെഡ് റൂം സീന്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം കാണാന്‍ സാധിച്ചേനെ. എനിക്ക് അത്ഭുതമാണ് അത് വായിച്ചപ്പോള്‍ തോന്നിയത്.
45 മിനിറ്റോളമുള്ള ചോരക്കളി നിറഞ്ഞ ആക്ഷന്‍ സീനുകള്‍ കാണാന്‍ കുഴപ്പമില്ല. അതിനെ സാധാരണവത്കരിച്ചു. പക്ഷെ വളരെ ഭംഗയില് ഷൂട്ട് ചെയ്ത 1.30 മിനിറ്റ് ധൈര്ഘ്യമുള്ള ഇന്റിമേറ്റ് സീന്‍ അവരെ അസ്വസ്തരാക്കുന്നു. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല’ എന്നും ടൊവിനോ പ്രതികരിച്ചു.
ടൊവിനോയ്ക്കൊപ്പം തന്നെ പ്രേക്ഷക പ്രശസ്തി പിടിച്ചു പറ്റിയ താരമാണ് സുമേഷ് മൂര്‍. മാര്‍ച്ച് 25നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. രോഹിത്ത് വി എസ് ആണ് സംവിധാനം. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...