Malayalam
നിങ്ങളുടെ പ്രകടനം അവിശ്വസനീയമായം; മിന്നല്‍ മുരളിയെ പ്രശംസിച്ച് കരണ്‍ ജോഹര്‍, സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ച് ടൊവിനോ
നിങ്ങളുടെ പ്രകടനം അവിശ്വസനീയമായം; മിന്നല്‍ മുരളിയെ പ്രശംസിച്ച് കരണ്‍ ജോഹര്‍, സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ച് ടൊവിനോ
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൊവീനോ തോമസ്- ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയ്ക്ക് മികച്ച പ്രതികരണങ്ങളാണ് നഭിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അയച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
മിന്നല്‍ മുരളി ചിത്രത്തെയും ടൊവിനോയെയും അഭിനന്ദിച്ചാണ് കരണ്‍ എത്തിയിരിക്കുന്നത്. ചിത്രം ഒരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.
‘ഹേയ് ടൊവിനോ, കഴിഞ്ഞ ദിവസം രാത്രി മിന്നല്‍ മുരളി കണ്ടു, വളരെ രസകരമായിരുന്നു. വിനോദത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തിക്കൊണ്ട് വളരെ സമര്‍ത്ഥമായാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്. നിങ്ങളുടെ പ്രകടനം അവിശ്വസനീയമായിരുന്നു. ആശംസകള്‍’ എന്നാണ് കരണ്‍ ജോഹറുടെ മെസേജ്.
കരണിന്റെ മെസേജിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമ കണ്ട് അഭിനന്ദനം അറിയിച്ചതിന് കരണ്‍ ജോഹറിനോട് ടൊവിനോ നന്ദിയറിയിച്ചു. ചിത്രം നന്നായി ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു.
ഡിസംബര്‍ 24ന് ആയിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ചിത്രത്തെ പുകഴ്ത്തി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.
